Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലേക്കു മടങ്ങാൻ താൽപര്യം 297 പേർക്ക്

saudi-labour

റിയാദ് ∙ തൊഴിൽ നഷ്ടപ്പെട്ടു സൗദിയിൽ കുടുങ്ങിയവരിൽ നാട്ടിലേക്കു പോകാൻ താൽപര്യമുള്ള 297 പേരുടെ പട്ടിക ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സൗദി തൊഴിൽവകുപ്പിനു കൈമാറി. കൂടുതൽ തൊഴിലാളികളും സൗദിയിൽ തുടരാൻ താൽപര്യം പ്രകടിപ്പിച്ചതായി കോൺസൽ ജനറൽ അഹമ്മദ് നൂർ ഷെയ്ഖ് പറഞ്ഞു.

മടങ്ങാനാഗ്രഹിക്കുന്നവരുടെ പേരിൽ കേസോ മറ്റു ബാധ്യതകളോ ഉണ്ടോയെന്നു പാസ്പോർട്ട് വിഭാഗം പരിശോധിച്ചശേഷമാകും ടിക്കറ്റ് അനുവദിക്കു​ക.​ വിവിധ കമ്പനികളിൽനിന്നു തൊഴിലാളികളുടെ പാസ്പോർട്ട് തിരിച്ചുവാങ്ങാനുള്ള ശ്രമമാണ് ഇപ്പോൾ ഇന്ത്യൻ കോൺസുലേറ്റ് നടത്തുന്നത്. കേന്ദ്രസർക്കാർ കണക്കനുസരിച്ചു ജിദ്ദയിൽ മാത്രം 2,153 ഇന്ത്യൻ തൊഴിലാളികൾ ജോലിയില്ലാതെ പ്രയാസത്തിലാണ്. ഇതിൽ 600 പേർ നേരത്തേ നാട്ടിലേക്കു മടങ്ങാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ 297 പേർ മാത്രമാണു രാജ്യം വിടാൻ ഒരുങ്ങുന്നത്.

​വാർത്ത:റസാഖ് പാറക്കൽ​

Your Rating: