Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയാദിൽ മലയാളി വെടിയേറ്റ് മരിച്ച നിലയിൽ

malayali

റിയാദ്∙ റിയാദിൽ നിന്ന് നാല് ദിവസം മുന്‍പ് കാണാതായ മലയാളി യുവാവിനെ ​ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴക്കാട് വെട്ടുപാറ എടശ്ശേരിക്കടവ് താമസിക്കുന്ന ​കണ്ണംതൊടി ചെറുകുണ്ടിൽ ചീക്കോട് സ്വദേശി അഹമ്മദ്​ സലീ​മാ(37)​ണ് മരിച്ചത്. ആഫ്രിക്കൻ വംശജർ വെടിവച്ചു കൊലപ്പെടുത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. 

മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. ഇതുസംബന്ധമായി നാല് മലയാളികളെ പൊലീസ് കസ്റ്റഡിയിലെടു​ത്തു പിന്നീട് വിട്ടയച്ചതായി പറയുന്നു.ഇവർ മോർച്ചറിയിൽ മൃതദേഹം കാണാനെത്തിയവരാണെന്നാണ് വിവരം. കഴിഞ്ഞ അഞ്ച് മാസമായി ​റിയാദിലെ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു അഹമ്മദ് സലീം ജോലി ചെയ്തിരുന്നത്. ​

Your Rating: