Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമായി റിയാദ് ടാ​ക്കീസ് - ഷട്ടർ അറേ​ബ്യ ഓണാഘോഷം

shutter1 റിയാദ് ടാക്കിസ് - ഷട്ടർ അറേബിയ ഓണാഘോഷത്തിൽനിന്ന്

റിയാദ് ∙ റിയാദ് ​ടാ​ക്കീസും - ഷട്ടർ അറേ​ബ്യയും സംയുക്തമായി നടത്തിയ ​​'പൊന്നോണം  2016'  കേരള തനിമ​യാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി​. ​അജിത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ജനറൽ കൺവീനർ  ബാലചന്ദ്രൻ ഉൽഘടനം ചെയ്തു.  അഭിലാഷ് മാത്യു​, സൂരജ് പാണയിൽ,​ ​വി.പി. ഇസ്ഹാഖ് ,​ ​ഷിബു പത്തനാപുരം, ബഷീർ പാങ്ങോട് , ക്ലീറ്റെർസ് റിയ ,​ ​അലി ആലുവ ,​ ​നവാസ് ഒപ്പീസ് , എടവണ്ണ സുനിൽ ബാബു​, ​അൻവർ സാദി​ഖ് ​തുടങ്ങിയവർ ​പ്രസംഗിച്ചു. 

ഇരുപത്തെട്ട് വർഷമായി സൗദിയിലെ ഇന്ത്യൻ സമൂഹത്തിനു   നൽകി കൊണ്ടിരിക്കുന്ന  സേവനങ്ങൾക്ക്  ബാലചന്ദ്രൻ നായരെ ​ആദരിച്ചു.  ഷകീബ് കൊളക്കാടൻ, മാത്യു ശുമേസി, നാസർ നാഷ്‌കോ, ബാബു കൊടുങ്ങലൂർ, നാസർ കല്ലറ, ദീപക് കലാനി, ലത്തീഫ് എരമംഗം, ഫൈസൽ കൊണ്ടോട്ടി, ബേബി കുര്യച്ചൻ, ഷാജി പാനൂർ, മുജീബ് കയംകുളം  തുടങ്ങിയവരും  പങ്കെടുത്തു.  

shutter2

ഷാൻ പരീ​ത്​, ജലീൽ കൊച്ചിൻ, അജിത് കുമാർ, സുരേഷ് കുമാർ, പാട്രിക് ജോസഫ്, ശങ്കർ കേശവൻ, ഷഫീഖ് പെരുമ്പാവൂർ, ലിൻസി ബേബി, ലീന  മരിയ ബേബി, നൗഷാദ് മാമു, സലാം പെരുമ്പാവൂർ, ഷഫീഖ് സലിം, സാജിത് കാൻ, ശിശിര അഭിലാഷ്, ബാബു കൈപ്പഞ്ചേരി, ലിൻസു, ഹരിമോൻ, മജു അഞ്ചൽ എന്നിവർ  കലാപരിപാടികൾ  അവതരിപ്പിച്ചു.  ​

ചാ​ക്കിൽചാട്ടം, കസേര കളി  തുടങ്ങി  ഒട്ടേറെ നാടൻ  മത്സരങ്ങളും അരങ്ങേറി. ഉറിയടി  മത്സരത്തിൽ  ബാബുവും വടംവലി മത്സരത്തിൽ  മലാസ് ബ്രതേഴ്‌സും  ജേതാക്കളായി.​ ​നീന്തൽ മത്സരത്തോടെയാണ് സമാപിച്ചത്.​​​ഷൈജു പച്ച, ഡൊമനിക് സാവിയോ, അനിൽകുമാർ ​തംബുരു, അഷ്‌റഫ്, സിജോ, രാജീവ് മൂരുർ, ശ്യാം രാജഗോപാൽ, മജീദ് കൊടുവള്ളി, ഷാനു, നവാസ് ഒപ്പീസ്, അലി ആലുവ, അജിത് കുമാർ, രാജേഷ് രാജ്, സനൂപ് രയരോത്, ഷാനു ശനാഥ്‌, ഷാജഹാൻ​ ​തുടങ്ങിയവർ  നേതൃത്വം നൽകി.​ മത്സര വിജയികൾക്ക് സമ്മാ​നം വിതരണം ചെയ്തു.​

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.