Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്മുകാശ്മീര്‍ സ്വദേശിയുടെ മൃതദേഹം അല്‍ഹസ്സയില്‍ സംസ്കരിക്കും

riyas

അല്‍ഹസ്സ∙ ഒരു മാസം മുമ്പ് അബ്കെക്കില്‍ അപകടത്തില്‍  മരിച്ച ജമ്മുകാശ്മീര്‍ രജൌരി സ്വദേശി റിയാസ് അഹമ്മദി​ൻ്റെ​ മൃതദേഹം ​അ​ല്‍ഹസ്സ കൊളാബിയ ഖബര്‍സ്ഥാനില്‍ സംസ്കരിക്കും. അബ്കെക്കില്‍ ഹെവി ഡ്രൈവറായി ജോലി ​ചെയ്യുകയായിരുന്ന റിയാസ് ഓടിച്ചിരുന്ന ട്രക്ക് പെട്രോള്‍ പമ്പില്‍ നിര്‍ത്തി ടയറില്‍ കാറ്റ് നിറ​ക്കുമ്പോൾ​ പൊട്ടിത്തെറിക്കുകയായിരുന്നു, തുടര്‍ന്ന് അബ്കെക്ക് ആശുപത്രിയില്‍ ചികിത്സയി​ലായിരുന്നു​​. വാദി ദവാസിറില്‍ ആയിരുന്ന സ്പോ​ൺസര്‍ രേഖകള്‍ ശരിയാ​ക്കാൻ വൈകിയതാണ് മൃതദേഹം അടക്കുന്നതിനു കാലതാമസം നേരിട്ടത്.

 റിയാസി​ൻ്റെ​ ബന്ധുക്കള്‍ നവോദയ സാമൂ​ഹിക ക്ഷേമവിഭാഗവുമായി ബന്ധപ്പെട്ടതി​ൻ്റെ​ അടിസ്ഥാനത്തില്‍  കേന്ദ്ര വൈ​സ്​ പ്രസിഡ​ന്‍റ്​ ഹനീഫ മൂവാറ്റുപുഴ സ്പോണ്‍സറുമായി ബന്ധപ്പെട്ടു രേഖകള്‍ ശരിയാക്കുകയും ശമ്പള കുടി​ശ്ശികയും മറ്റാനുകൂല്യങ്ങളും കുടുംബത്തിനു ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. 

Your Rating: