Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ജോലി വാഗ്ദാനവുമായി ആർപി ഗ്രൂപ്പ്

കൊച്ചി∙ സൗദി അറേബ്യയിൽ ജോലി നഷ്ടപ്പെട്ടു മടങ്ങുന്ന മലയാളികൾക്കു സഹായം നൽകുന്നതിന്റെ ഭാഗമായി ആർപി ഗ്രൂപ്പ് അവരിൽ നിന്നുള്ളവരെ ജോലിക്കെടുക്കുമെന്ന് പ്രമുഖ ഗൾഫ് വ്യവസായിയും ആർപി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ രവി പിള്ള അറിയിച്ചു. ആർപി ഗ്രൂപ്പിൽപ്പെട്ട കമ്പനികൾക്ക് മെക്കാനിക്കൽ ട്രേഡിൽ നൈപുണ്യവും പരിചയവും യോഗ്യതകളുമുള്ള 3000 തൊഴിലാളികളെ ആവശ്യമാണ്. സൗദിയിൽ തന്നെ പണി നടക്കുന്ന റിഫൈനറി പ്രോജക്ടിലേക്കാണു നിയമനം. വെൽഡർ, ഫിറ്റർ, കഫോഡർ, റിഗ്ഗർ, മെക്കാനിക്കൽ ഹെൽപ്പർ തുടങ്ങിയ തസ്തികകളിലേക്കാണു വേണ്ടത്.

സൗദിയിൽ ജോലി നഷ്ടപ്പെട്ടവർക്ക് പ്രത്യേക പരിഗണനയും നൽകുന്നതാണ്. മാത്രമല്ല ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ ബ്രാഞ്ചുകളിൽപ്പെട്ട എൻജിനീയർമാരേയും ഡിപ്ളോമയുള്ള സൂപ്പർവൈസർമാരേയും ഇതേ പ്രോജക്ടിലേക്കു തന്നെ ആവശ്യമാണ്. മൂന്നു മുതൽ അഞ്ചു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്കു മുൻഗണന. പ്രോജക്ട് തീരും വരെ അഞ്ചു വർഷത്തേക്ക് ഇവർക്കെല്ലാം ജോലി സ്ഥിരത ഉണ്ടായിരിക്കും. മികച്ച ശമ്പളവും താമസ സൗകര്യവും മെഡിക്കൽ സൗകര്യവും വാഗ്ദാനം ചെയ്യുന്നുവെന്നും രവി പിള്ള അറിയിച്ചു.

ഉദ്യോഗാർഥികൾ ബന്ധപ്പെടുക–careers@mncjobs.org , contact details 0515203530/0515199553 

Your Rating: