Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി ഹജ് -ഉംറ മന്ത്രാലയം പുതിയ അപ്ലിക്കേഷന്‍ പുറത്തിറക്കി

ജിദ്ദ∙ ഹാജിമാരെ സഹായിക്കാന്‍ സൗദി ഹജ് -ഉംറ മന്ത്രാലയം പുതിയ ​ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഹാജിമാരുടെ കൈ വളകളിലെ വിവരങ്ങള്‍ വായിക്കാന്‍ കഴിയുന്ന ​ആപ്പ് ആണിത് .​ ​ഹജിനിടെ തിരക്കില്‍പ്പെട്ടും മറ്റും വഴി തെറ്റിപ്പോകുന്ന ഹാജിമാരെ കണ്ടെത്താന്‍ ഇതു സഹായിക്കും. കൂടാതെ ഹാജിമാര്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങളുടെ പൂര്‍ണ വിവരങ്ങളും അറിയാന്‍ കഴിയും .ആപ്പിള്‍ സ്റ്റോര്‍ ,ഗൂഗിള്‍ പ്ലേ എന്നിവയിലൂടെയാണ് മന്ത്രാലയം ​ആപ്പ് ലഭ്യമാക്കുന്നത് .ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് https://goo.gl/oeAxvA എന്ന ലിങ്കിലൂടെയും ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ക്ക് https://goo.gl/nFW6Fr എന്ന ലിങ്കിലൂടെയും ​ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം .

വാർത്ത∙ റസാഖ് പാറക്കൽ​ 

Your Rating: