Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയില്‍ വാഹനാപകടം: തിരുവനന്തപുരം സ്വദേശി മരിച്ചു

ദമാം​∙ അല്‍ ഹസയില്‍ വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു.​ ​നാലു​ ​പേര്‍ക്ക്​ പരുക്കേറ്റു.​ വെഞ്ഞാറമൂട് കാവറ നീര്‍ച്ചാലില്‍ വീട്ടില്‍ ജിജി സുഗതന്‍ (30) ആണ് ​മരിച്ചത്. ​  ഇന്നലെ(തിങ്കൾ) വൈകിട്ടായിരുന്നു അപകടം. ജോലി കഴിഞ്ഞു മടങ്ങവേ ജിജി സുഗതന്‍ ഓടിച്ച വാഹനം കോണ്‍ക്രീറ്റ് കട്ടയില്‍ തട്ടി മറി​യുകയായിരുന്നു​.​ ​ചിറയിന്‍കീഴ്‌ സ്വദേശി വിജു,​ ​നിലമ്പൂര്‍ സ്വദേശി മോഹനന്‍,​ ​പട്ടാമ്പി സ്വദേശി വിജയന്‍,​ ​നേപ്പാള്‍ സ്വദേശി സ​ൻബിത് എന്നിവരെ പ​രുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു വര്ഷം മുമ്പാണ് ജിജി സുഗതന്‍ സൗദിയില്‍ എത്തിയത്.​ ​ഭാര്യ:ശ്രുതി .ആറുമാസം പ്രായമായ കുഞ്ഞുണ്ട് .

​വാർത്ത:റസാഖ് പാറക്കൽ​

Your Rating: