Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടത്തരം വിമാന സർവീസുമായി സൗദി എയർലൈൻസ് കോഴിക്കോട് വിമാനത്താവളത്തിലേക്ക്

flight

കരിപ്പൂർ ∙ ചെറുവിമാനങ്ങൾ മാത്രമുള്ള കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇടത്തരം വിമാന സർവീസുമായി സൗദി എയർലൈൻസ് വരുന്നു. റൺവേ നവീകരണം പൂർത്തിയാകുന്നതോടെ ജനുവരി ആദ്യവാരം എ 330 വിഭാഗത്തിലെ വിമാനമാണ് സർവീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും കോഴിക്കോട്–ജിദ്ദ, കോഴിക്കോട്–റിയാദ് സെക്ടറുകളിൽ ഓരോ സർവീസിനാണു ശ്രമം. സൗദി പ്രവാസികളുടെ ദീർഘകാല ആവശ്യം ഈയിടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ജിദ്ദയിലെ സൗദി എയർലൈൻസിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

തുടർന്നാണു സൗദി എയർലൈൻസ് ഇടത്തരം വിമാനവുമായി എത്തുന്നത്. ഇക്കാര്യത്തിൽ സിവിൽ ഏവിയേഷൻ ജനറലിന്റെ അനുമതി ആവശ്യമാണ്. ഇതിനുള്ള ശ്രമം വിവിധ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. റൺവേ നവീകരണംമൂലം കഴിഞ്ഞ വർഷം മേയ് ഒന്നു മുതലാണു വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയത്. ഇരുന്നൂറിൽ താഴെ പേർക്കു യാത്ര ചെയ്യാവുന്ന ചെറു വിമാനങ്ങൾ മാത്രമാണു കോഴിക്കോട് വിമാനത്താവളത്തിൽനിന്നു നിലവിൽ സർവീസ് നടത്തുന്നത്. സൗദി എയർലൈൻസ് എ 330 ഇനത്തിൽപെട്ട വിമാനം എത്തിച്ചാൽ നൂറോളം പേർക്ക് അധികം സഞ്ചരിക്കാനാകും. മാത്രമല്ല, തിരക്കേറിയ ജിദ്ദ, റിയാദ് സെക്ടറുകളിൽ യാത്രക്കാർക്ക് ആശ്വാസവുമാകും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.