Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരരെ കൈമാറുന്നതിന് ഇന്ത്യ സൗദി അറേബ്യയുടെ സഹായം തേടുന്നു

റിയാദ്∙ നാലു ഭീകരരെ  അറസ്റ്റു ചെയ്ത് കൈമാറുന്നതിന് ഇന്ത്യ സൗദി അറേബ്യയുടെ സഹായം തേടുന്നു .ഹൈദെരാബാദുകാരായ ഇവർക്കെതിരെ ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനു നടപടികൾ പുരോഗമിക്കുന്നു.ബംഗളുരു ഭീകരാക്രമണ ഗൂഢാലോചന കേസിലെ പതിനാറാം പ്രതിയായ മുഹമ്മദ് ഭായ് ,പതിനേഴാം പ്രതിയായ ഫുർഖാൻ ഭായ് , ഇരുപത്തിമൂന്നാം പ്രതി സിദ്ധീഖ് ബിൻ ഉസ്മാൻ ,മറ്റൊരു പ്രതിയായ മുഹമ്മദ് അക്രം എന്നിവർ റിയാദിലാണ് ഒളിച്ചു കഴിയുന്നതെന്ന് എൻ ഐ എ സംശയിക്കുന്നു.​

ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട സംഘത്തിലെ അംഗങ്ങളാണ്  നാലുപേരുമെന്ന്  ദേശീയ അന്വേഷണ ഏജൻസി (എൻ ഐഎ) യുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബംഗളുരു ഭീകരാക്രമണ ഗൂഢാലോചന കേസിൽ പ്രതികളായ നാലു പേരും സൗദിയിലേക്ക് രക്ഷപ്പെടുകയായിരുന്നു ഹൈദെരാബാദിലെയും ഗുജറാത്തിലെയും ഭീകരാക്രമണ കേസുകളിലും ഇവരെ സുരക്ഷാ വകുപ്പുകൾക്ക് പിടികിട്ടേണ്ടതുണ്ട് .

വാർത്ത:റസാഖ് പാറക്കൽ

Your Rating: