Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽനിന്നു മടങ്ങുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ ആശ്വാസപാക്കേജ്

kt-jaleel

തിരുവനന്തപുരം ∙ തൊഴിൽ പ്രതിസന്ധിമൂലം സൗദി അറേബ്യയിൽ നിന്നു മടങ്ങുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ‌ ആശ്വാസപാക്കേജ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രിയുമായി ചർച്ച നടത്തി. സൗദിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാനാണ് ആദ്യശ്രമമെന്നും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി. ജലീൽ മനോരമ ന്യൂസിനോട് പറഞ്ഞു.

മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സൗദിക്കുപോകുമെന്നും മന്ത്രി അറിയിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് മന്ത്രി കെ.ടി. ജലീലിനെയും സ്പെെഷൽ സെക്രട്ടറി ഡോ.വി.കെ. ബേബിയെയും സൗദിയിലേക്ക് അയക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സൗദി സർക്കാർ, വിവിധ മലയാളി സംഘടനകൾ, ഇന്ത്യൻ എംബസി അധികൃതർ എന്നിവരുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടത്തും. താൽപര്യമുള്ളവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ജിദ്ദ, മദീന തുടങ്ങിയ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യസംഘം നാളെ നാട്ടിലേക്കു തിരിക്കും. മദീന വിമാനത്താവളത്തിൽനിന്നും പ്രാദേശികസമയം 5.30 ന് വിമാനം പുറപ്പെടും. ഹജ് തീർഥാടകരുമായി എത്തിയ വിമാനത്തിലാണു തൊഴിലാളികളുടെ മടക്കം. ജോലി നഷ്ടപ്പെട്ട് 7700 പേർ 20 ക്യാംപുകളിലായി സൗദിയുടെ വിവിധ ഭാഗങ്ങളിലായി കഴിയുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. മലയാളികളുടെ എണ്ണം ഇരുന്നൂറെന്നാണ് കേരള സർക്കാരിനു ലഭിച്ചിട്ടുള്ള പുതിയ വിവരം.

Your Rating: