Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ ഭീകരാക്രമണത്തിന് പദ്ധതി, വനിതയുൾപ്പെടെ 17 പേർ അറസ്റ്റിൽ

explosives സൗദിയിൽ അറസ്റ്റിലായ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത ബോംബ് നിർമാണത്തിനുള്ള സ്ഫോടക വസ്തുക്കൾ.​

ജിദ്ദ​∙ സൗദി അറേബ്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട വനിതയുൾപ്പെടുന്ന 17 അംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ 15 പേർ സൗദി സ്വദേശികളാണ്. യെമൻ, പലസ്ത്രീൻ, ഇൗജിപ്ത് സ്വദേശികളാണ് മറ്റുള്ളവരെന്ന് മന്ത്രാലയം വാക്താവ് മേജർ ജനറൽ മൻസൂർ അൽ തുർകി പറഞ്ഞു. ഇവരിൽ നിന്ന് ബെൽറ്റ് ബോംബും മറ്റും നിർമിക്കാനുപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായി സൗദി പ്രസ് ഏജൻസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.                                       

ഖുലൂദ് മുഹമ്മദ് മൻസൂർ അൽ റുകൈബിയാണ് അറസ്റ്റിലായ വനിത. അഹമദ് മുഹമ്മദ് അഹമ്മദ് അൽ ബന്നാഒ അസിരി, ഇസ്മായീൽ സഅദി അൽ ബെഷ് രി, ഹമദ് അബ്ദുല്ല മുഹമ്മദ് അൽ മൂസ, ഖാലിദ് മഷ്ആൽ ഖാലിദ് അൽ ഉതൈബി, ഖാലിദ് അഹമ്മദ് സഅദ് അൽ മാലിക്, ബന്തർ സുൽത്താൻ ബാഖിത് അൽ ഉതൈബി.

അബ്ദുല്ല അബ്ദുൽറഹ്മാൻ തൈവിർ അൽ തൈവിർ, അബ്ദുല്ല സാലിഹ് സൽമാൻ അൽ ഷമ്മാരി, മുഹമ്മദ് ഫഹദ് മുഹമ്മദ് അൽ ഖഹ്താനി, മുഹമ്മദ് അഹമ്മദ് മുഹമ്മദ് അൽ അഹ്മരി, നാസർ മുഹമ്മദ് മൻസൂർ അൽ റുകൈബി എന്നിവരാണ് മറ്റു സൗദി സ്വദേശികൾ. ഉസാമ അബ്ദുല്ല സർസർ(പലസ്തീനി), അബ്ദുൽ റഹ്മാൻ ഫാരിസ് അമർ അൽ മർറി(യെമൻ), ഉമർ അബ്ദു അബ്ദുൽ ഹമീദ് അൽ സുഗ് ബി(ഇൗജിപ്ത്) എന്നിവരാണ് മറ്റുള്ളവർ.

​സാധാരണ ജനങ്ങൾ, മതപണ്ഡിതർ, സുരക്ഷാ ഉദ്യോഗസ്ഥർ,​ സൈനിക താവളങ്ങൾ, സാമ്പത്തിക കേന്ദ്രങ്ങൾ തുടങ്ങിയവയാണ് ഭീകരാക്രമണത്തിന് സംഘം ലക്ഷ്യമിട്ടിരുന്നത്. ഇവർ ദാഇഷ് രാജ്യാന്തര തീവ്രവാദ ഗ്രൂപ്പിന് സാങ്കേതിക സഹായമുൾപ്പെടെ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വാർത്ത:റസാഖ് പാറക്കൽ​

Your Rating: