Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ നിന്നെത്തിയ ഇന്ത്യക്കാരനെ സൗദിയിൽ കാണാതായി

റിയാദ്∙ ചോക്കലേറ്റുമായി ദുബായിൽ നിന്നു സൗദിയിലെത്തിയ ഇന്ത്യൻ ഡ്രൈവറെ കാണാതായി. ആറ് വർഷമായി ദുബായിൽ ജോലി ചെയ്‌ത് വരുന്ന മുംബൈ സ്വദേശി സാജിദ് പട്ടേലിനെയാണ് കാണാതായത്. ഇതുസംബന്ധമായി ഇന്ത്യൻ എംബസിയിലും ദുബായ് പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയുമാണെന്നും ഇയാൾ ജോലി ചെയ്യുന്ന കമ്പനിയിലെ പ്രതിനിധി പറഞ്ഞു.

ഈ മാസം നാലിനാണ് സൗദിയിലെ ബുറൈദയിലേക്ക് ഒരു ട്രക്ക് നിറയെ ചോക്കലേറ്റുമായി സാജിദ് യാത്ര തിരിക്കുന്നത്. എന്നാൽ ഒാഗസ്‌റ്റ് 13ന് ശേഷം ഇയാളെക്കുറിച്ച് കമ്പനിക്ക് യാതൊരു വിവരവുമില്ല. ജിപിഎസ് രേഖകൾ പരിശോധിച്ചതിൽ അവസാനം ഇയാൾ സൗദിയിലെ റിയാദിലെത്തിയതായി കാണിച്ചിരുന്നു.

സാധനമെത്തിക്കേണ്ട ബുറൈദയിൽ നിന്നു ഏകദേശം 450 കിലോമീറ്റർ അകലെവരെ ഇയാൾ സഞ്ചരിച്ചതായും വിവരമുണ്ട്. ആദ്യം വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ഗതിനിർണയ ഉപകരണത്തി​ൻ്റെ​ പ്രവർത്തനം നിലച്ചു. പിന്നാലെ ട്രക്കും കാണാതാവുകയായിരുന്നു.എന്നാൽ ഇതുവരെയായിട്ടും ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല.

വാര്‍ത്ത:റസാഖ് പാറക്കൽ

Your Rating: