Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ തൊഴിലാളികൾ സെപ്റ്റംബർ 25നകം ഇന്ത്യയിലേയ്ക്ക് മടങ്ങണമെന്ന് സുഷമാ സ്വരാജ്

റിയാദ് ​∙തൊഴില്‍പ്രശ്നത്തില്‍പെട്ട് സൌദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ സെപ്റ്റംബര് 25നകം ഇന്ത്യയിലേക്ക് മടങ്ങണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ട്വീറ്റ്. നിശ്ചിത തീയതിക്കകം മടങ്ങാത്തവര്‍ താമസത്തിനും മടക്കയാത്രയ്ക്കും സ്വന്തം നിലയില്‍ സൌകര്യം കണ്ടെത്തേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കുടിശ്ശിക സംബന്ധിച്ച് കമ്പനിക്ക് എഴുതി നല്‍കിയ ശേഷം എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി ട്വീറ്റ് ചെയ്തിരുന്നു. രണ്ടു പ്രസ്താവനയ്ക്കെതിരെയും തൊഴിലാളികള്‍ക്കിടയില്‍‍ വ്യാപക പ്രതിഷേധമാണുണ്ടാക്കിയത്. നിരവധി പേര്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമായി ട്വിറ്ററില്‍ തന്നെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. 

Your Rating: