Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി ഓജര്‍ ഏറ്റെടുക്കല്‍ നീക്കം സജീവം

ജിദ്ദ​.പ്രതിസന്ധിയിലായ സൗദി ഓജര്‍ കമ്പനി ഏറ്റെടുക്കുന്നത് സംബന്ധിച്ച നീക്കങ്ങള്‍ സജീവം. ഇതിനുള്ള ചര്‍ച്ചകള്‍ക്കായി കമ്പനിയുടമയും മുന്‍ ലബനാന്‍ പ്രധാനമന്ത്രിയുമായ സഅദ് ഹരീരി സൗദിയിലെത്തിയതായി സൂചനയുണ്ട്. കമ്പനിയില്‍ നാല്‍പത് ശതമാനം പങ്കാളിത്തം വേണമെന്ന് ഹരീരി കുടുംബം ആവശ്യപ്പെടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗദിയിലെ ഏത് കമ്പനിയാണ് ഓജര്‍ ഏറ്റെടുക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

Your Rating: