Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയില്‍ 2 പൊലീസുകാർ വെടിയേറ്റ് മരിച്ചു

damam

ദമാം​∙ സൗദിയിലെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ രണ്ട് പൊലീസുകാർ വെടിയേറ്റ് മരിച്ചു. ഉയർന്ന ഉദ്യോഗസ്ഥൻ മൂസ മുഹമ്മദ് അൽ ഖാബി, നവാസ് മഹ്മാസ് അൽ ഉതൈബി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി പട്രോളിങ്ങിനിടെ പൊലീസുകാരുടെ വാഹനത്തിന് നേരെ അഞ്ജാതർ വെടിയുതിർക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വെടിവച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാർത്ത:റസാഖ് പാറക്കൽ

Your Rating: