Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി വ്യവസായികൾക്ക് ഗുജറാത്തിലേക്ക് ക്ഷണം

vibrant-gujarat

ജിദ്ദ​​∙ ഗുജറാത്തിലേക്ക് വിദേശ സംരംഭകരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ 2017 ജനുവരി പത്തു മുതല്‍ പതിമൂന്നുവരെ നടക്കുന്ന എട്ടാമത് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിന്റെ പ്ര​ചാ​രണാര്‍​ഥം​ ഗുജറാത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ : രാജീവ്കുമാര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ജിദ്ദയിലെത്തിയ ഉന്നതതല ബിസിനസ്‌ പ്രതിനിധി സംഘം സൗദി സംരംഭകരും വ്യവസായികളുമായി കൂടിക്കാഴ്ചകള്‍ നടത്തി.​

​ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ്‌ ഇന്‍ഡസ്ട്രി സെക്രട്ടറി ജനറല്‍ അദ്നാന്‍ എച്ച് മന്ദുറയുമായും വ്യവസായ പ്രമുഖരുമായും ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ ​നടത്തിയ ​കൂടി​ക്കാഴ്ചയിൽ സൗദി നിക്ഷേപകരെ ക്ഷണിക്കുകയും ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ വിശദീകരിക്കുകയും ചെയ്തു.​ ​

ഇസ്ലാമിക് ഡെവലപ്പ്മെന്റ് ബാങ്ക് ആസ്ഥാനത്തെത്തിയസംഘം ഇസ്ലാമിക് കോ-ഓപറേഷന്‍ ഫോര്‍ ദി ഡെവലപ്പ്മെന്റ് സി ഇ ഒ ഖാലിദ് അല്‍ അബൂദി,​ ​സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ്‌ ജനറല്‍ മാനേജര്‍ സാലിഹ് എം . ബിന്‍ ലാദിന്‍ എന്നിവരുമായും കൂടി​ക്കാഴ്ച നടത്തി.​ ​പിന്നീട് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ സൗദി-ഇന്ത്യന്‍ ബിസിനസ്‌ നെറ്റ്‌വര്‍ക്ക് അംഗങ്ങളുമായും സംഘം മുഖാമുഖം നടത്തി.

​വാർത്ത:റസാഖ് പാറക്കൽ​

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.