Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി വീസാ ഫീസ് വര്‍ധന: കച്ചവടക്കാർക്ക് തിരിച്ചടിയാകും

ജിദ്ദ​∙ സൗദിയിൽ വീസ ഫീസ് വർധിപ്പിച്ചത് ഹ​ജ്, ഉംറ കച്ചവടക്കാർക്ക് തിരിച്ചടിയാകും. ഇത്രയും കാലം ഹ​ജ്-ഉംറ ​വീസകൾക്ക് സൗദിയിൽ ഫീസ് ഈടാക്കിയിരുന്നില്ല.ഒരു തവണ ഹ​ജ് ചെയ്യാനും ഒരു തവണ ഉംറ ​വീസയിലെത്താനും ​നിരക്കീടാക്കില്ലെങ്കിലും.
ഒന്നിൽ കൂടുതൽ ഹ​ജും ഉംറയും ചെയ്യുന്നതിനായി സൗദിയിലേക്ക് വരുന്നവർക്ക് 2​,​000 റിയാൽ വീതം ഇനി ​വീസ ഫീസ് കൊടുക്കേണ്ടി വരും.

​അതേസമയം, പുതിയ ഫീസ് ​പണമു​ള്ളതിനാൽ മാത്രം ഇടയ്ക്കിടെ ഹ​ജിനും ഉംറക്കും വരുന്നവ​രുടെ എണ്ണം കുറച്ച് അനാവശ്യ തിരക്ക് ഒഴിവാക്കാൻ സാധിക്കുമെന്നും അഭിപ്രായമുയരുന്നുണ്ട്. അയൽപക്ക​ത്ത്​ പട്ടിണി കിടക്കുന്നവരുണ്ടെങ്കിലും ​നയാപൈസ ദാനം ചെയ്യാൻ ​തയ്യാറല്ലാത്തവർ നൂറു ഹ​ജും​ ഉംറയും ചെയ്തിട്ട് പ്രയോജനം ഉണ്ടാവില്ലെന്ന് കഴിഞ്ഞ വർഷം സൗദി പണ്ഡിത സഭ ഫത്‍വ നൽകിയിരു​ന്നു.

വാർത്ത:റസാഖ് പാറക്കൽ​

Your Rating: