Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽ പ്രശ്നം: ശമ്പളകുടിശ്ശികയും ആനുകൂല്യങ്ങളും; അവ്യക്തത തുടരുന്നു

ജിദ്ദ∙ സൗദിയിൽ ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ ഊർജിതമായി നടക്കുന്ന അവസരത്തിൽ​,​ മടങ്ങുന്ന തൊഴിലാളികൾക്ക് ലഭിക്കാനുള്ള ശമ്പള ​കുടിശ്ശികയും സൗദി തൊഴിൽ നിയമപ്രകാരമുള്ള സേവനാനന്തര ആനുകൂല്യങ്ങളും സംബന്ധിച്ച് അവ്യക്തത  തുടരുന്നു.ഭൂരിഭാഗം തൊഴിലാളികൾക്കും ഏഴു മാസത്തെ ശമ്പളം ലഭിക്കാനുണ്ട്.​ ​കൂടാതെ വർഷങ്ങൾ ജോലി ചെയ്ത തൊഴിലാളികൾക്ക്  തൊഴിൽ  നിയമമനുസരി​ച്ച്​ വൻ തുക സേവനാനന്തര ആനുകൂല്യമായി തൊഴിലുടമകൾ നൽകേണ്ടതുണ്ട്.

തൊഴിലാളികളെ തിരികെയെത്തിക്കുന്നതോടൊപ്പം തന്നെ അവരുടെ ശമ്പള കുടിശ്ശികയും മറ്റ്   ആനുകൂല്യങ്ങളും എങ്ങനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ചു വ്യക്തത വരുത്താൻ ഇന്ത്യൻ അധികൃതർക്കോ സൗദി തൊഴിൽ മന്ത്രാലയത്തിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ​സ്ഥാനപതി അഹമ്മദ് ജാവേദ് സൗദി ആഭ്യന്തര സഹമന്ത്രിയുമായി ഞായറാഴ്ച ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല .

തങ്ങൾക്ക് ലഭിക്കാനുള്ള തുക ലഭിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ ഉണ്ടാവണമെന്നും​ ​സൗദി അധികൃതരിൽ നിന്നും ഇത് സംബന്ധിച്ചു അനുകൂലമായ ഉറപ്പ് നേടിയെടുക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.​അല്ലാത്തപക്ഷം തിരികെ പോകുന്നവർക്ക് ഈ ആനുകൂല്യങ്ങൾ എന്നെന്നേക്കുമായി നഷ്ടപ്പെടാനാണ് സാധ്യത . എന്തെങ്കിലും ആശ്വാസ നടപടി ഉണ്ടായില്ലെങ്കിൽ പലരും നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചേക്കും.

​വാർത്ത:റസാഖ് പാറക്കൽ   

Your Rating: