Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുനാൾ വസ്ത്രമെടുക്കാനെത്തിയ 5 വയസുകാരി മാളിൽ നിന്ന് വീണ് മരിച്ചു

ജിസാൻ∙ പെരുനാൾ വസ്ത്രമെടുക്കാനെത്തിയ അഞ്ച് വയസുകാരി ജിസാനിലെ ഷോപ്പിങ് മാളിൽ നിന്ന് വീണ് മരിച്ചു. മാതാവിനോടും അമ്മാവനോടുമൊപ്പമെത്തിയ പെൺകുട്ടി മൂന്നാം നിലയിൽ നിന്നാണ് താഴേയ്ക്ക് പതിച്ചതെന്ന് പൊലീസ് പറഞ്ഞു. മാതാവിൻ്റെ കൈ പിടിച്ച് നടന്നുപോകുമ്പോഴായിരുന്നു അപകടം. കൈ വിടുവിച്ച് നടന്ന കുട്ടി പെട്ടെന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. സംഭവത്തിന് ദൃക്സാക്ഷിയായ കുട്ടിയുടെ മാതാവ് മോഹാലസ്യപ്പെട്ട് വീണു. മാളിലെ സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ കുട്ടിയെ ജിസാനിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Your Rating: