Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ മദ്യവേട്ട: മലയാളികൾക്ക് വധശിക്ഷ വിധിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം

റിയാദ്∙ സൗദിയിൽ മദ്യവേട്ടയുമായി ബന്ധപ്പെട്ട് മലയാളികൾക്ക് വധശിക്ഷ വിധിച്ചതായി സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം. മലപ്പുറം എടക്കര സ്വദേശികളായ രണ്ടുപേർ ഉൾപ്പെടെ അഞ്ചുമലയാളികളാണ്‌ ഏതാനും നാൾ മുമ്പ് അറസ്റ്റിലായതെന്നും ഇതിൽ രണ്ടു പേരെ വധശിക്ഷയിൽ നിന്നും ഒഴിവാക്കിയെന്നും മറ്റു മൂന്നു പേർ വധശിക്ഷയ്ക്ക് വിധേയരായേക്കുമെന്നുമാണ് പ്രചരിക്കുന്നത്. അറസ്റ്റിലായവരുടെ സുഹൃത്തുക്കളും നാട്ടുകാരുമായ ആളുകൾ ഈ വിവരം ശരിയാണെന്നും പുതിയ സംഭവ വികാസങ്ങളിൽ ആശങ്കയുണ്ടെന്നും അറിയിക്കുന്നുണ്ട്.

എടക്കര സ്വദേശികൾ എന്ന രീതിയിൽ രണ്ടുപേരുടെ ചിത്രങ്ങളും പ്രചരിക്കുന്നു. ഇതിൽ ഒരാളെ സൗദി പൊലീസ് പിടികൂടി വാഹനത്തിൽ കയറ്റുന്ന വീഡിയോയും ഉണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുവെന്ന് പ്രചരിക്കുന്ന ഒരാളുടെ കുടുംബം ഇപ്പോഴും സൗദിയിലാണ് ഉള്ളതെന്നും അയാളുടെ ഭാര്യക്കും കുട്ടികൾക്കും ശിക്ഷ നേരിൽ കാണേണ്ട അവസ്ഥയാണെന്നും പറയുന്നു. സൗദിയിലെ ഇവരുടെ സുഹൃത്തുക്കൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശത്തിൽ എത്രയും പെട്ടെന്ന് സഹായം നൽകണമെന്നും സുഹൃത്തുക്കൾ നിസഹായരാണെന്നും ​വിവരിക്കുന്നുണ്ട്.

ദിവസേന ആയിരക്കണക്കിന്‌ ലിറ്റർ മദ്യം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണ്‌ ഇവർ നടത്തിവന്നത് എന്നാണ് അറിയുന്നത്. സൗദി പൗരന്മാരുടെ നേതൃത്വത്തിലും സംരക്ഷണത്തിലും നടത്തിയിരുന്ന മദ്യനിർമ്മാണകേന്ദ്രം സുരക്ഷാ സേന റെയ്ഡ് നടത്തിയപ്പോൾ പിടിയിലായത് നടത്തിപ്പുകാരായ മലയാളി യുവാക്കളാണെന്ന പ്രചാരണവും ശക്തമാണ്. എന്നാൽ ഇൗ വാർത്തയ്ക്ക് അധികൃതരിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വാർത്ത: റസാഖ് പാറക്കൽ​ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.