Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ടു വരുന്ന മലയാളികൾക്കു സർക്കാർ സഹായം

pod-pinarayi

തിരുവനന്തപുരം∙ സൗദി അറേബ്യയിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് എത്തുന്ന മലയാളികൾക്കു സഹായവുമായി സംസ്ഥാന സർക്കാർ. സൗദിയിലെ എമ്മാർ എന്ന നിർമ്മാണ കമ്പനിയിൽനിന്നു തൊഴിൽ നഷ്ടപ്പെട്ടു തിരിച്ചു പോരേണ്ടി വരുന്ന 300 ഇന്ത്യക്കാരിൽ മുപ്പതോളം മലയാളികളാണ് ഉണ്ടായിരുന്നത്. ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അതിന്റെ ഭാഗമായി ഇന്ന് പുലർച്ചെ ഡൽഹിയിൽ വിമാനമിറങ്ങിയ ആസിഫ് എന്ന മലയാളി യുവാവിനെ വിമാനത്താവളത്തിൽനിന്ന് ഡൽഹി കേരള ഹൗസിലേക്ക് സംസ്ഥാന സർക്കാർ പ്രതിനിധികൾ എത്തിച്ചു. വിമാന ടിക്കറ്റ് ലഭ്യമാകുന്നതുവരെ അവിടെ താമസവും ഭക്ഷണവും നൽകും. ടിക്കറ്റ് നിരക്കിനു പുറമെ അവശ്യധനസഹായമായി 2,000 രൂപയും അനുവദിച്ചിട്ടുണ്ട്. തുടർ ജീവിതത്തിനു സഹായകമാകുന്ന തൊഴിൽപരിശീലനം, വായ്പാസാധ്യതകൾ എന്നിവ വിശദമാക്കുന്ന ലഘുലേഖകളും ആസിഫിനെ ഉദ്യോഗസ്ഥർ ഏൽപ്പിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതു മൂലം സൗദി അറേബ്യയിലെ എമ്മാര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കൺസ്ട്രക്‌ഷന്‍സ് ലിമിറ്റഡിലെ 30 മലയാളികളടക്കം 300 ഇന്ത്യാക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.