Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠനക്ലാസും അനുസ്മരണവും

al-hasa കൃഷ്ണന്‍ കൊയിലാണ്ടി ക്ലാസ്സെടുക്കുന്നു

അല്‍ഹസ്സ∙നവോദയ അല്‍ഹസ്സ ഏരിയാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടനാ പഠനക്ലാസ്സും ടി ​.​ എ​.​ റസാക്ക്, കൃഷ്ണപ്പിള്ള അനുസ്മരണവും സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് കൃഷ്ണന്‍ കൊയിലാണ്ടി, കേന്ദ്ര വൈ പ്രസിഡന്‍റ് ഹനീഫ മൂവാറ്റുപുഴ എന്നിവര്‍ സംഘടന, നോര്‍ക്ക, പുനരധിവാസം എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകളെടുത്തു. ടി ​.​എ ​.​ റസാക്ക് അനുസ്മരണപ്രമേയം കേന്ദ്രക്കമ്മിറ്റി ​അംഗ വും സാംസ്കാരികവിഭാഗം കോഓര്‍ഡിനെറ്ററുമായ സലിം മണാട്ട് അവതരിപ്പിച്ചു. 

ജീവിതഗന്ധികളായ ഒട്ടനവധി സിനിമകളുടെ കഥാകാര​ൻ്റെ​ വിയോഗം മലയാളസിനിമക്ക് കനത്ത നഷ്ടമാണെന്ന് പ്രമേയത്തില്‍ പറഞ്ഞു. കമ്യുണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് കൃഷ്ണപ്പിള്ള അനുസ്മരണപ്രമേയം കേന്ദ്രക്കമ്മറ്റി ​അംഗ വും ഏരിയാ ട്രഷറ​റു മായ കെ​.​ വി​.​ ഷാജി അവതരിപ്പിച്ചു. ഏരിയ വൈ​സ്​ പ്രസിഡന്‍റ് ചന്ദ്രബാബു കടക്കല്‍ അധ്യക്ഷ​ത വഹിച്ചു . നവോദയ അല്‍ ഹസ്സ രക്ഷാധികാരി എം​.​ ആര്‍​.​ ചന്ദ്രന്‍, ആക്ടിം​ങ് സിക്രട്ടറി ഹസ്സന്‍ ഷാജി എന്നിവര്‍ ​പ്രസംഗിച്ചു . 

​വാർത്ത:സലീം മാനത്ത്​

Your Rating: