Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധിക്കാല ക്യാംപിന് തുടക്കമായി

summer2 നവോദയ അല്‍ ഹസ്സ കുടുംബവേദി സംഘടിപ്പിച്ച അവധിക്കാല ​ക്യാംപിൽ നിന്ന്.​

അല്‍ഹസ്സ∙ വിനോദത്തിലൂടെ വിജ്ഞാനം എന്ന മുദ്രാവാക്യം ഉയര്‍ത്തി നൂറോളം കുട്ടികളുടെ പങ്കാളിത്തത്തോടെ നവോദയ അല്‍ഹസ്സ കുടുംബവേദി സംഘടിപ്പിച്ച​ വേനല്‍സന്ധ്യകള്‍ ‍-2016 അവധിക്കാല​ ക്യാംപിന് തുടക്കം കുറിച്ചു. എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് ആറു മുതല്‍ എട്ടു വരെ കുടുംബവേദി ഓഫീസി​ലാണ് ക്യാംപ്.

summer1

വ്യക്തിത്വവികസനം, പ്രസംഗ പരിശീലനം, മലയാള ഭാഷാ പരിചയം, വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കുള്ള അഭിരുചി വളര്‍ത്തല്‍, കേരളത്തിന്റെ തനതു കലകള്‍, നടന്‍ പാട്ടുകള്‍ എന്നിവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തല്‍, പഠനയാത്രകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ വിനോദ വിജ്ഞാനപരിപാടികളാണ് നടക്കുക. ​ക്യാംപംഗങ്ങളും രക്ഷിതാക്കളും ഉള്‍പ്പെടുന്ന ഏകദിന വിനോദ വിജ്ഞാനയാത്രയു​മുണ്ടായിരിക്കും.

summer

സ്വാതന്ത്ര്യദിനം, ഓണം, ​പെരുനാൾ​ ദിനങ്ങളെ ക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുന്നതിനായി പ്രത്യേക ആഘോഷപരിപാടികള്‍ നടത്തും. നാരായണന്‍ കണ്ണൂര്‍ ഡയരക്ട​റും​ കെ​.​ പി​.​ ബാബു കണ്‍വീനറുമായി സബ്കമ്മറ്റി രൂ​പീകരിരിച്ചു. കൃഷ്ണന്‍ കൊയിലാണ്ടി, ഹസീന അനുഷ്, അംബിക അയ്യപ്പന്‍, മീന കൃഷ്ണന്‍, സൌമ്യ ബാബു, ബിന്ദു രാജേഷ് തുടങ്ങിയവരടങ്ങിയ സംഘം ​ക്യാംപ് നയിക്കും. നവോദയ കേന്ദ്രക്കമ്മറ്റി ട്രഷറര്‍ സുധീഷ്‌ തൃപ്രയാര്‍ ഉദ്ഘാടനം ചെ​യ്തു.​​സെപ്തംബര്‍ രണ്ടാം വാരം വിവിധകലാ സാംസ്കാരിക പരിപാടികളോടെ ​ക്യാംപ് ​സമാപിക്കും.

Your Rating: