Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനൽക്കാല പഠനയാത്ര നടത്തി

navodaya ക്യാംമ്പംഗങ്ങള്‍ അയൂണ്‍ ഇ​ൻഡസ്ട്രിയല്‍ സിറ്റിയില്‍

അല്‍ഹസ്സ∙ നവോദയ കുടുംബവേദി അല്‍ഹസ്സ “വേനല്‍സന്ധ്യകള്‍-2016” ​എന്ന പേരിൽ നടത്തുന്ന വേനൽക്യാംപിനോടനുബന്ധിച്ച് ​ പഠനയാത്ര നടത്തി. അല്‍ ഹസ്സയിലെ ആദ്യ വ്യാവസായിക നഗരമായ അയൂ​ണിലെ​ കമ്പനികളുടെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിന്നായി ഗള്‍ഫ് കാര്‍ട്ട​ണ്‍, അല്‍ ഹസ്സ ഓട്ടോമാറ്റിക്ക് ബെയ്ക്കറി തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. നൂറോളം കുട്ടികളും സംഘാടകരും ​പങ്കെടുത്തു. ജ്യോതിഷ്, ബിനോയ്‌, മാത്യു, അജയകുമാര്‍ എന്നിവര്‍ സഹായം നല്‍കി. അല്‍ഹസ്സ ബെയ്ക്കറി സന്ദര്‍ശിക്കുന്നതി​ന് സുനില്‍കൃഷ്ണന്‍ സഹായം നല്‍കി. സാമ്രാജ് കുട്ടികള്‍ക്ക് വിവരണം നല്‍കി.​ ​ 

കമ്പനി ജീവനക്കാര്‍ മധുരപലഹാരങ്ങളും ലഘുഭക്ഷണവും നല്‍കി. പഠനയാത്ര വേറിട്ട അനുഭവമായിരുന്നു എന്ന് ക്യാംപംഗങ്ങള്‍ പറഞ്ഞു. ഡയറക്ടര്‍ നാരായണന്‍ കണ്ണൂര്‍, കണ്‍വീനര്‍ കെ പി. ബാബു, ഏരിയ പ്രസിഡന്റ് കൃഷ്ണന്‍ കൊയിലാണ്ടി, കുടുംബവേദി സെക്രട്ടറി  എന്‍ ​.​ വി​.​  മജീദ്‌​ , വനിതാവേദി കോഓര്‍ഡി​നേറ്റര്‍ ധന്യാ ഷൈന്‍, കേന്ദ്ര വനിതാവേദി ജോ​യിന്‍റ് കണ്‍വീനര്‍ മീ​നാ കൃഷ്ണന്‍, തസ്മി മജീദ്‌, അംബിക അയ്യപ്പന്‍, സംഗീത നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

​വാർത്ത:സലീം മാനത്ത് ​ 

Your Rating: