Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടങ്ങിപ്പോകൂ, തിരിച്ചുവരാനായി: ഇന്ത്യൻ തൊഴിലാളികളോട് സുഷമാ സ്വരാജ്

sushama-swaraj

​ജിദ്ദ​​∙ സൗദി  അറേബ്യയില്‍ ദുരിതത്തിലായ ​ഇന്ത്യൻ ​തൊഴിലാളികളോട് നാട്ടിലേക്ക് മടങ്ങാന്‍ ​കേന്ദ്ര ​വിദേശകാര്യ മന്ത്രി സുഷമ സ്വരാജി​ൻ്റെ​ അഭ്യര്‍​ഥന. തൊഴിലാളികളോട് തങ്ങൾ ജോലി ചെയ്യുന്ന കമ്പനികളിൽ ശമ്പള കുടിശ്ശിക ലഭിക്കുന്നതിനുള്ള അപേക്ഷ നൽകി നാട്ടിലേക്ക് മടങ്ങണമെന്നാണ് ട്വിറ്ററിലൂടെ മന്ത്രി അഭ്യ​ഥിച്ചത്.​ ​

തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരെ സൗജന്യമായി തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. സൗദി സർക്കാരും കമ്പനികളുമായി ചർച്ച നടന്നുകൊണ്ടിരിക്കുകയാണ് . മുടങ്ങി​ക്കിടക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് കൃത്യമായ സമയം പറയാനാകില്ല . അതുവരെ അനിശ്ചിതമായി സൗദിയിൽ തങ്ങുന്നത് പ്രായോഗികമല്ലെന്നും സുഷമ പറഞ്ഞു.

വാർത്ത: റസാഖ് പാറക്കൽ      

Your Rating: