Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകീകൃത ഭീകരവാദ വിരുദ്ധ നിയമത്തിനായി ജിസിസി

terror-qatar

റിയാദ് ∙ ഭീകരവാദത്തിനെതിരെ പൊതുനിയമം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തു ഗൾഫ് സഹകരണ കൗൺസിൽ(ജിസിസി) നിയമ ന്ത്രിമാരുടെ യോഗം.

കുറ്റവാളികളെ കൈമാറുന്നതിനുളള വ്യവസ്ഥകൾ രൂപപ്പെടുത്തുന്നതിനും മനുഷ്യക്കടത്തു കർശനമായി നേരിടുന്നതിനും ധാരണയായി. അംഗ രാജ്യങ്ങൾക്കിടയിൽ നിയമ സഹകരണം ഉറപ്പുവരുത്തും.

ഭീകരാക്രമണത്തിന് ഇരയായവർക്ക് ആരോപണവിധേയരായ രാജ്യങ്ങൾക്കെ തിരെ യുഎസ് കോടതിയെ സമീപിക്കാൻ അനുമതി നൽകുന്ന ജസ്റ്റിസ് എഗെൻസ്റ്റ് സ്പോൺസേഴ്സ് ഓഫ് ടെററിസം ആക്ട്(ജെഎസ്എസ്ടിഎ) പാസാക്കിയ യുഎസ് കോൺഗ്രസ് നടപടിക്കെതിരെ യോഗത്തിൽ വിമർശനമുയർന്നു. യുഎസ് നിയമത്തിന്റെ പ്രത്യാഘാതങ്ങൾ പഠിക്കാനും നേരിടാനും ജിസിസി ഉപസമിതി രൂപീകരിക്കുന്ന കാര്യം ചർച്ച ചെയ്തു.

വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടേണ്ട സാഹചര്യത്തിലൂടെയാണ് ഗൾഫ് മേഖല കടന്നു പോകുന്നതെന്ന് ആധ്യക്ഷം വഹിച്ച സൗദി മന്ത്രി വാലിദ് അൽ സമാനി പറഞ്ഞു... ഇതിനെ പൂർണമായും പിന്താങ്ങിയ കുവൈത്ത് മന്ത്രി യാക്കൂബ് അൽ സനിയ ഫലപ്രദമായ നിയമ സഹകരണത്തിനു കൃത്യമായ രൂപരേഖയുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു.

നിയമ വിദഗ്ധരുടെ ‘അറബ് നെറ്റ് വർക്ക് ’ രൂപീകരിക്കാനും നിയമപരമായ അറിയിപ്പുകളും മറ്റും അംഗരാജ്യങ്ങളെ ഉടൻ തന്നെ അറിയിക്കാനുമുളള നടപടികളും ചർച്ചയായി.

ജെഎസ്എസ്ടിഎ നിയമം പാസാക്കിയതിനെതിരെ ഗൾഫ് മേഖലയിൽ പ്രതിഷേധം പുകയുകയാണ്.

രാജ്യാന്തര ബന്ധങ്ങൾക്കു തന്നെ ഭീഷണിയാകുന്ന നിയമത്തിന്റെ പ്രത്യാ ഘാതങ്ങൾ ഗുരുതരമാകാമെന്നും തെറ്റുതിരുത്താൻ യുഎസ് കോൺഗ്രസ് ശ്രമിക്കുമെന്നാണു പ്രതീക്ഷയെന്നുമാണു കഴിഞ്ഞ ദിവസം സൗദി മന്ത്രി സഭ അറിയിച്ചത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.