Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റസ്റ്ററൻ്റ് ആക്രമിക്കാനുള്ള ഭീകരരുടെ ശ്രമം പൊലീസ് തകർത്തു

റിയാദ്∙ കിഴക്കൻ പ്രവിശ്യയിലെ തറൂത്ത് ദ്വീപിലെ റസ്റ്ററൻ്റ് ആക്രമിക്കാനുള്ള ഭീകര സംഘത്തിൻ്റെ ശ്രമം പൊലീസ് തകർത്തു. നാല് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പായിരുന്നു സംഭവമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സൗദി സ്വദേശിയായ അബ്ദുല്ല അബ്ദുൽ റഹ്മാൻ അബ്ദുല്ല ഗൊനൈമി(27), സിറിയൻ സ്വദേശിയായ ഹുസൈൻ മുഹമ്മദ് അലി മുഹമ്മദ്(24) എന്നിവരാണ് അറസ്റ്റിലായ രണ്ടു പേർ. സിറിയക്കാരായ മറ്റു രണ്ട് ഭീകരരുടെ പേരുകൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എല്ലാവരെയും പിടികൂടിയ ശേഷം ഇന്ന്(ബുധൻ) രാവിലെയാണ് ആഭ്യന്തര മന്ത്രാലയം വാർത്ത പുറത്തുവിട്ടത്.

വാർത്ത:റസാഖ് പാറക്കൽ

Your Rating: