Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് തീർഥാടകർക്ക് കഅബ പ്രദക്ഷിണത്തിന് സമയ ക്രമീകരണം

മക്ക ∙ ഹജ് തീർഥാടക തിരക്ക് കണക്കിലെടുത്തു ഹറം പള്ളിയിലെ കഅബ പ്രദക്ഷിണത്തിനു (ത്വവാഫ്) സമയ ക്രമീകരണം ഏർപ്പെടുത്തി. വിദേശ തീർഥാടകർ ആദ്യമായി നിർവഹിക്കുന്ന ത്വവാഫുൽ ഖുദൂമിനു സമയക്രമം നിശ്ചയിച്ചതായി ത്വവാഫ് എസ്റ്റാബ്ലിഷ്മെന്റ് കോഓർഡിനേഷൻ കമ്മിറ്റി മുതവ്വിഫുമാരെ അറിയിച്ചു.

നിർബന്ധ നമസ്കാരത്തിന് ഒരുമണിക്കൂർ മുൻപും നമസ്കാരം പൂർത്തിയായി ഒരുമണിക്കൂർ കഴിയുന്നതുവരെയും ഹറം പള്ളിയിലേക്കു തീർഥാടകരെ കൊണ്ടുവരരുതെന്നാണു നിർദേശം. ഈ സമയം പ്രദക്ഷിണ മുറ്റത്തേക്കുള്ള കവാടങ്ങൾ അടച്ചിടും. തിരിച്ചറിയൽ രേഖ പരിശോധിച്ചാകും തീർഥാടകർക്കുള്ള പ്രവേശനം. പ്രവേശിക്കുന്നതിനും ത്വവാഫ് നിർവഹിക്കുന്നതിനും മടങ്ങുന്നതിനും പ്രത്യേക വഴി ഒരുക്കിയിട്ടുണ്ട്. സുരക്ഷാസേനയും ഹറം കാര്യ ജീവനക്കാരും പ്രവേശന കവാടങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ രംഗത്തുണ്ട്.

Your Rating: