Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉംറ വീസയില്‍ എത്തിയവരില്‍ 7,000 തീര്‍ഥാടകര്‍ തിരിച്ചു പോയില്ല

ജിദ്ദ​​∙ഈ വര്‍ഷം ഉംറ വീസയില്‍ എത്തിയവരില്‍ ഏഴായിരം തീര്‍ഥാടകര്‍ തിരിച്ചു പോയിട്ടില്ലെന്ന് ഹജ് - ഉംറ മന്ത്രാലയ വക്താവ് ഹാത്തിം ഖാദി പറഞ്ഞു . ഇവരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരും വൃദ്ധരുമാണ് .​
60 ലക്ഷം തീര്‍ഥാടകര്‍ ഈ വര്‍ഷം ഉംറ നിര്‍വഹിച്ച് യ​ഥാസമയം സ്വദേശങ്ങളിലേക്ക് തിരിച്ചു പോയി.​ ​നേരത്തെ അഞ്ചു ലക്ഷം വരെ ഉംറ തീര്‍ഥാടകര്‍ ഓരോ വര്‍ഷവും അനധികൃതമായി സൗദിയില്‍ തങ്ങിയിരുന്നു .മന്ത്രാലയം നടപ്പാക്കിയ കര്‍ശന വ്യവസ്ഥകളാണ് അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തിയത് .

​വാർത്ത∙ റസാഖ് പാറക്കൽ​


Your Rating: