Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിങ് അബ്ദുല്‍ അസീസ്‌ സര്‍വകലാശാല ക്യാംപസിൽ പുകവലി പാടില്ല

housing

ജിദ്ദ ​∙ കി​ങ്​അബ്ദുല്‍ അസീസ്‌ സര്‍വകലാശാലാ ​ക്യാംപസ്  പുകവലി വിമുക്തമാക്കുന്നു.​ ​പുകവലി നിരോധനം നടപ്പിലാക്കുന്നതിനായി സര്‍വകലാശാലയും ജിദ്ദ ആരോഗ്യവകുപ്പിലെ പുകവലി വിരുദ്ധ പ്രോഗ്രാമും സഹകരണ കരാര്‍ ഒപ്പുവച്ചു.​ ​ഈ അദ്ധ്യയന വര്‍ഷം തന്നെ പദ്ധതി നടപ്പാക്കും.​ ​പുകവലി ഉപേക്ഷിക്കുന്നതിന് സഹായിക്കുന്ന ചികിത്സ നല്‍കുന്നതിന് മൊബൈല്‍ ക്ലിനിക്കിന്‍റെ സേവനം ആരോഗ്യവകുപ്പ്  സര്‍വകലാശാലാ ​ക്യാംപസില്‍ ലഭ്യമാക്കും. സര്‍വകലാശാലയിലെ ആരോഗ്യ ജീവനക്കാര്‍ക്ക് ഈ മേഖലയില്‍ പരിശീലനവും നല്‍കും.​ ​പുകവലി വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.നിരോധിത മേഖലയില്‍ പുകവലിക്കുന്നവര്‍ക്കുള്ള  ശിക്ഷയും നിയമ ലംഘകര്‍ക്ക് ബാധകമാക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.