Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീസാ നിരക്കുകളും ഗതാഗത നിയമലംഘനത്തിനുള്ള പിഴയും വര്‍​ധിപ്പിച്ചത് പ്രാബല്യത്തിൽ

stunt

ജിദ്ദ∙സൗദിയിൽ വര്‍​ധിപ്പിച്ച വീസാ നിരക്കുകളും ഗതാഗത നിയമലംഘനത്തിനുള്ള പിഴയും ​ഇന്ന്(ഞായർ) ​പ്രാബല്യത്തിൽ​വ​ന്നു​. എക്സിറ്റ്, റി എൻ‍ട്രി വീസാ ഫീസ് രണ്ട് മാസത്തേക്കു 200 സൗദി റിയാലായി വർധിപ്പിച്ചു.  ഇഖാമയുള്ള കാലത്തോളം ഒാരോ മാസത്തേക്കും 100 റിയാൽ അടയ്ക്കണം. ഒന്നിലേറെ ട്രിപ്പുകൾക്ക് എക്സിറ്റ്, റി എൻട്രി വീസാ നിരക്ക് 500 റിയാലും  തുടർന്നുള്ള ഒാരോ മാസത്തേക്കും 200 റിയാലുമാണ് പുതുക്കിയ നിരക്ക്.

ഹജ്, ഉംറ തീർഥാടകർക്ക് ആദ്യത്തെ വരവിൽ ഫീസൊന്നും അടക്കേണ്ടതില്ല. എന്നാൽ, രണ്ടാമത്തെ വരവിൽ 2,000 റിയാൽ അടക്കണം.വിദേശി സന്ദർശകർക്ക് ആറ്​ ​മാസത്തെ മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് 3,000 റിയാലാണ് പുതിയ നിരക്ക്. ഇത് ഒരു വർഷത്തേക്കാകുമ്പോൾ 5,000 റിയാലും രണ്ട് വർഷത്തേക്ക് 8,000 റിയാലുമടക്കണം.​ ​ട്രാൻസിറ്റ് വീസാ നിരക്ക് 300 റിയാലാണ്. തുറമുഖം വഴി രാജ്യത്ത് നിന്ന് പോകുന്നവർക്ക് എക്സിറ്റ് വീസാ നിരക്ക് 50 റിയാലായിരിക്കും.

ഗതാഗത നിയമലംഘകർക്കും  കനത്ത പിഴയാണ് ഏർപ്പെടുത്തിയത്.​ ​വാഹനാഭ്യാസ പ്രകടനം നടത്തുന്നവര്‍ക്ക് പിഴ ഇരുപത് ഇരട്ടിയായി ഉയര്‍ത്തി. ആദ്യത്തെ പ്രാവശ്യം 20,000 റിയാൽ പിഴയടക്കണം.​ ​വാഹനം 15 ദിവസത്തേയ്ക്ക് പിടിച്ചുവയ്ക്കുകയും ചെയ്യും.​ ​വീണ്ടും നിയമലംഘനം നടത്തിയാൽ ഇത് ഇരട്ടിയാവുകയും വാഹനം 30 ദിവസത്തേയ്ക്ക് പിടിച്ചുവയ്ക്കുകയും​ ​ചെയ്യും .കൂടാതെ, നിയമലംഘനം നടത്തിയവരെ‌ കോടതിയിൽ ഹാജരാക്കും. ഇവർക്ക് ജയിൽശിക്ഷയും ലഭിച്ചേക്കാം.​

​മൂന്നാമതും നിയമലംഘനം ആവർത്തിച്ചാൽ 60,000 റിയാലാണ് പിഴയൊടുക്കേണ്ടിവരിക. ഇക്കൂട്ടരെയും കോടതിയിൽ ഹാജരാക്കും.​ ​വാടകക്കെടുത്ത കാറുകളോ മോഷ്ടിച്ച കാറുകളോ ആണ് അഭ്യാസപ്രകടനത്തിനു ഉപയോഗിക്കുന്നതെങ്കില്‍ അവ കണ്ടുകെട്ടില്ല. പകരം വാഹനത്തി​ന്‍റെ​വിലക്ക് തുല്യമായ സംഖ്യ പിഴ ചുമത്തും.

വാഹനം അപകടത്തിൽപ്പെട്ടാൽ ബന്ധപ്പെട്ട വകുപ്പിൽ വിവരം അറിയിയിച്ച് പരുക്കേറ്റയാൾക്ക് ഉടൻ ചികിത്സ ലഭ്യമാക്കണം . ഇക്കാര്യത്തില്‍  അലംഭാവം കാണിച്ചാൽ അവർക്ക് 10,000 റിയാൽ പിഴ ചുമത്തും.പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസത്തിൽ കൂടാത്ത തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.ചില കേസുകളിൽ പിഴയും തടവും അനുഭവിക്കണം.

മറ്റൊരാളുടെ ഡ്രൈവിങ് ലൈസൻസോ, വാഹന റജിസ്ട്രേഷൻ കാർഡോ(ഇസ്തിമാറ) പിടിച്ചു വെക്കുകയോ   ജാമ്യം ​വയ്​ക്കുകയോചെയ്താൽ കുറഞ്ഞത് ആയിരം റിയാലും കൂടിയത് രണ്ടായിരം റിയാലും പിഴ അടക്കേണ്ടി വരും. അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍ നിയമവിരുദ്ധമായി നന്നാക്കി കൊടുക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍ക്കുള്ള പിഴയും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.​

​ആദ്യ തവണ 10​,​000 റിയാല്‍ മുതല്‍ അര ലക്ഷം റിയാല്‍ വരെയാണ് പിഴ ലഭിക്കുക. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. മൂന്നാമതും ആവര്‍ത്തിച്ചാല്‍ രണ്ടാം തവണ ചുമത്തിയതിന്റെ ഇരട്ടി തുക പിഴ ചുമത്തി സ്ഥാപനം എന്നെന്നേക്കുമായി അടപ്പിക്കും.


​വാർത്ത: റസാഖ് പാറക്കൽ​

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.