Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് വീസ വില്‍പ്പന തട്ടിപ്പുകൾക്കെതിരെ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ജിദ്ദ∙ ഹജ് വീസ വില്‍പ്പന തട്ടിപ്പുകൾക്കെതിരെ ഹജ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.​ ​ഹജ് വീസ ലഭ്യമാണെന്ന് സാ​മൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലും കിംവദന്തികളിലും കുടുങ്ങരു​തെന്നും​ ഹജ് വീസ അനുവദിക്കുന്നത് ഹജ് - ഉംറ മന്ത്രാലയത്തിന്റെ ഇ - ട്രാക്ക് വഴി മാത്രമാ​ണെന്നും അറിയിച്ചു​. 

പാസ്പോർട്ടുകളിൽ ഹജ് വീസ സ്റ്റാമ്പ് ചെയ്യുന്നവരുടെ കൃത്യമായ കണക്കുകളും അവരുടെ യാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഓരോ ദിവസവും മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.​​തട്ടിപ്പുകളെയും നിയമ ലംഘനങ്ങളെയും കുറിച്ച് സൗദിക്കകത്തു നിന്നുള്ളവർ 8004304444എന്ന നമ്പറിലും വിദേശത്തുള്ളവർ 00966920002814 എന്ന നമ്പറിലും അറിയിക്കണമെന്ന് മന്ത്രാലയം അ​ഭ്യർഥിച്ചു. മന്ത്രാലയത്തി​ന്റെ വെബ്സൈറ്റ് വഴിയും പരാതി നൽകാവുന്നതാണ് .

​വാർത്ത:റസാഖ് പാറക്കൽ​

Your Rating: