Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്ജിനു മുൻപുള്ള മദീന തീർഥാടനം ഇന്നുകൂടി

haj

മക്ക ∙ ഹജ് കർമത്തിനു മുൻപുള്ള മദീന തീർഥാടനം ഇന്ന് അർധരാത്രിയോടെ നിർത്തിവയ്ക്കും. മക്കയൊഴികെ സൗദിയിലെ മറ്റു ഭാഗങ്ങളിൽ നിന്നു നേരിട്ടു മദീനയിലെത്തുന്നതിനോ തീർഥാടകരല്ലാത്തവർക്ക് ഇവിടം സന്ദർശിക്കുന്നതിനോ വിലക്കില്ല. മദീനയിലേക്കു നേരിട്ടെത്തിയ ഇന്ത്യൻ തീർഥാടകരുടെ അവസാന സംഘം ഇന്നു മക്കയിലേക്കു തിരിക്കുന്നതോടെ ഹജ് മിഷന്റെ കീഴിലുള്ള ഒന്നാംഘട്ട മദീന തീർഥാടനം പൂർത്തിയാകും. പകുതിയോളം ഇന്ത്യൻ തീർഥാടകരാണു ഹജ്ജിനു മുൻപു മദീനയാത്ര പൂർത്തിയാക്കുന്നത്. മലയാളികളടക്കമുള്ള 50,000 പേരുടെ മദീന സന്ദർശനം ഹജ്ജിനു ശേഷം ആരംഭിക്കും. സ്വകാര്യ സംഘത്തിലെത്തിയവരിൽ ഏറെപ്പേരും ഇന്നു മദീനയിൽ എത്തും. 

Your Rating: