Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി​ തൊഴിൽ പ്രശ്നം; മന്ത്രി വി.കെ.സിങ് നാളെ റിയാദിലെത്തും

saudi-workers3 ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നം സൗദിയിലെ ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ് സൗദി ആഭ്യന്തര സഹമന്ത്രി ഡോ.അഹമ്മദ് അൽ സലീമുമായി ചർച്ച ചെയ്യുന്നു.

റിയാദ്​∙ സൗദിയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെ തിരികെയെത്തിക്കുന്നതിന് വിദേശകാര്യ സഹമ​​ന്ത്രി വി.കെ.സിങ് നാളെ(​ചൊവ്വ) റിയാദിലെത്തും. അതിനിടെ ശ​മ്പളം നല്‍കാതെ തൊഴില്‍ കരാര്‍ ലംഘിച്ച സൗദി ഒജര്‍ ക​മ്പനിക്കെതിരെ സൗദി മന്ത്രാലയം നിയമനടപടികള്‍ ആരംഭിച്ചു.ശ​മ്പളവും ഭക്ഷണവുമില്ലാതെ റിയാദിലും ജിദ്ദയിലുമായി കുടുങ്ങിക്കിടക്കുന്ന പതിനായിരത്തി​ലേറെ​ ഇന്ത്യന്‍ തൊഴിലാളികളെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് വി.കെ.സിങ് റിയാദിലെത്തുന്നത്. 

സൗദി തൊഴില്‍ മന്ത്രാലയവുമായും ​തൊഴിൽ വകുപ്പ് അധികൃതരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ പ്ര​ധാന ആവശ്യം. ഇതിനു പുറമേ​,​ തൊഴിലുടമയുടെ എന്‍​ഒസി ഇല്ലാതെ തന്നെ തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് നല്‍കാന്‍ എംബസി​ക്ക്​ അനുമതി നല്‍കണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ട് വയ്ക്കും. അതിനിടെ തൊഴിലാളികളെ ദുരിതക്കയത്തിലാക്കിയ സൗദി ഒജര്‍ കന്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 

മുപ്പത്തിയൊന്നായിരം പരാതികളാണ് ​കമ്പനിനിക്കെതിരെ ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ക​മ്പനി ഏറ്റെടുത്തിരിക്കുന്ന മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തികളും നിര്‍ത്തിവയ്പ്പിച്ചു. ക​മ്പ​നി​ക്ക്​ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് നല്‍കി വന്നിരുന്ന സേവനങ്ങളും നിര്‍ത്തിവച്ചു. 

മൂന്നുമാസത്തിലധികമായി ശ​മ്പളം ലഭിക്കാത്ത തൊഴിലാളികള്‍ക്ക് ശ​മ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി. ക​മ്പനിക്കെതിരെ സൗദി നിയമം അനുസരിച്ച് പിഴ അടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Your Rating: