Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി വി.കെ.സിങ് സൗദിയിലെത്തി; ലേബർക്യാംപ് സന്ദർശനം തുടങ്ങി

vs-singh1


​ജിദ്ദ​ ∙തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ​ ​വിദേശകാര്യസഹമന്ത്രി വി.കെ.സിങ് ഇന്നു(​​ബുധൻ)​​ സൗദി സമയം പുലർച്ചെ നാലിന് ജിദ്ദയിലെ​ത്തി. ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ്, കോൺസൽ ജനറൽ നൂർ റഹിമാൻ ഷെയ്ഖ് എന്നിവർ അദ്ദേഹത്തെ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരിച്ചു. തൊഴിലാളികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. ​തുടർന്ന് മാധ്യമങ്ങളോട് അദ്ദേഹം സംസാരിക്കുമെന്നാണ് വിവരം.​​ ​പിന്നീട് അദ്ദേഹം സൗദി അധികൃതരുമായുള്ള ചര്‍ച്ചകള്‍ക്കായി റിയാദിലേക്ക് പോകും.

vs-singh

അതേസമയം, സൗദി തൊഴിൽ മന്ത്രാലയം അധികൃതർ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്​ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തൊഴിലാളികൾക്ക് അനുകൂലമായ തീരുമാനമുണ്ടായത് പ്രശ്നപരിഹാരം വേഗത്തിൽ സാധ്യമാകാനുള്ള ശുഭസൂചനയായി.

vs-singh3

വാർത്ത∙ റസാഖ് പാറക്കല്‍

Your Rating: