Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബിയില്‍ മൂന്നിടത്ത് അപകടം; ഗതാഗത തടസ്സം

അബുദാബി ∙ ഇന്നലെ രാവിലെയും ഉച്ചകഴിഞ്ഞും മൂന്നു വ്യത്യസ്‌ത റോഡുകളിലുണ്ടായ വാഹനാപകടങ്ങൾ മൂലം ഗതാഗതം തടസ്സപ്പെട്ടു. രണ്ടു റോഡുകളിലെ ഗതാഗതം വഴി തിരിച്ചുവിട്ടു. ഖലീജ് അൽ അറബ് റോഡിൽ മുസഫ പാലത്തിനു മുമ്പ് ഉച്ചകഴിഞ്ഞ് പന്ത്രണ്ടരയോടെ ഉണ്ടായ അപകടത്തെ തുടർന്ന് ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.

അൽഐൻ-അബുദാബി ഹൈവേയിൽ അൽ മഖാം ട്രാഫിക് സിഗ്നലിനുശേഷം 12.26ന് ഉണ്ടായ മറ്റൊരു അപകടത്തിൽ അബുദാബി ട്രാഫിക് പൊലീസ് മറ്റൊരു വഴിയിലൂടെ ഗതാഗതം തിരിച്ചുവിട്ടാണ് റോഡിലെ തടസ്സം ഒഴിവാക്കിയത്. സുവൈഹാൻ-അബുദാബി റോഡിൽ രാവിലെ ഏഴു മണിയോടെ ഉണ്ടായ അപകടത്തിലും ഗതാഗതം തടസ്സപ്പെട്ടു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.