Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്ക് ബസ് കാത്തുനിൽക്കാൻ എസി ഷെൽട്ടറുകൾ നിർമിക്കണം

by സ്വന്തം ലേഖകൻ

അബുദാബി ∙ കുട്ടികൾക്ക് ബസ് കാത്തുനിൽക്കാൻ എസി ഷെൽട്ടറുകൾ നിർമിക്കണമെന്നു രക്ഷിതാക്കൾ ആവശ്യപ്പെട്ടു. കടുത്ത ചൂടിലും സ്‌കൂൾ മുറ്റത്താണു കുട്ടികൾ ബസ് കാത്തുനിൽക്കുന്നത്. ഭാരമേറിയ സ്‌കൂൾ ബാഗുകളും ചുമന്നു കടുത്ത ചൂടിൽ കാത്തുനിൽക്കേണ്ട അവസ്‌ഥയാണ് മിക്ക സ്‌കൂളുകളിലുമുള്ളത്. ഇതിന് അറുതിവരുത്താനായി എല്ലാ സ്വകാര്യ സ്‌കൂളുകളിലും ശീതീകരിച്ച ബസ് സ്‌റ്റോപ്പുകൾ സ്‌ഥാപിക്കണം. ചൂടും ഈർപ്പവും ഉയർന്ന സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഇതാവശ്യമാണ്. ബസ് സ്‌റ്റോപ്പുകളിൽ കുട്ടികൾക്കു കുടിവെള്ളവും ലഭ്യമാക്കണമെന്നു രക്ഷിതാക്കൾ ആവശ്യപ്പെട്ടു. 

Your Rating: