Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജ്മാനിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി പൊലീസ്

ajmaan

അജ്മാന്‍​∙ എമിറേറ്റില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി അജ്മാന്‍ പൊലീസ്. കഴിഞ്ഞ വര്‍ഷം ഒന്‍പത് മാസത്തിനുള്ളില്‍ 6433 കുററകൃത്യങ്ങള്‍ റജിസ്‌ററര്‍ ചെയ്തിരുന്നുവെങ്കില്‍ ഇക്കൊല്ലം 5338 കേസുകളാണു റജിസ്‌ററര്‍ ചെയ്തതെന്ന്  അധികൃതര്‍ വ്യക്തമാക്കി. പൊലീസ് കേസുകളില്‍ പതിനേഴ് ശതമാനമാണു കുറവ് കണക്കാക്കിയത്. 

ജനവാസമേഖലയിലും നഗരപരിധികളിലും പൊലീസ് നിരീക്ഷണം ഊര്‍ജിതമാക്കിയതിന്റെ ഫലമാണു കുററകൃതൃങ്ങള്‍ കുറഞ്ഞതെന്ന് അജ്മാന്‍ പൊലീസ് മോധാവി ബ്രി. ഷെയ്ഖ് സുല്‍ത്താന്‍ ബ്ന്‍ അബ്ദുല്ല അല്‍നുഐമി പറഞ്ഞു.രാജ്യത്തിൻ്റെ സുരക്ഷയെ ബാധിക്കുന്ന 73 കേസുകളാണു റിപോര്‍ട്ട് ചെയ്തത്. 

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ചു മയക്കുമരുന്നു കേസുകളില്‍  വര്‍ധനവാണു രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട  181 കേസുകളാണു ഇക്കൊല്ലം പൊലീസ് റജിസ്‌ററര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു പത്തു കേസുകള്‍  കൂടുതലാണെന്ന് ഷെയ്ഖ് സുല്‍ത്താന്‍ സൂചിപ്പിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.