Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമാറാത്ത് പട്ടാമ്പി പെരുനാൾ–ഒാണമാഘോഷിച്ചു

muhamamd-muhassin ഇമാറാത്ത് പട്ടാമ്പി പെരുനാൾ–ഒാണമാഘോഷം മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

അജ്മാൻ∙ ഇമാറാത്ത് പട്ടാമ്പി പെരുനാൾ, ഓണം എന്നിവ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ ജലീൽ പട്ടാമ്പി, പ്രവാസി ​ഭാരതി സമ്മാൻ ജേതാവ് അഷ്റഫ് താമരശ്ശേരി, യുവ ഗായിക മീനാക്ഷി ജയകുമാർ എന്നിവരെ ആദരിച്ചു.

തിരുവന്തപുരം–ദുബായ് എമിറേറ്റ്സ് വിമാനാപകടത്തിലെ യാത്രക്കാരെ രക്ഷിക്കുന്നതിനിടയിൽ ജീവൻ പൊലിഞ്ഞ ദുബായ് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ ജാസിം ഇൗസ അൽ ബലൂഷിക്ക് ആദരാഞ്ജലികളർപ്പിച്ചു. പട്ടാമ്പിയിലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് ചികിത്സാ സഹായ ഫണ്ട് സാബൂ പുന്നത്താഴത്ത് കൈമാറി.

onam-celeb പരിപാടിയിൽ പങ്കെടുത്തവർ.​

അത്തപ്പൂക്കളം, സാംസ്കാരിക ഘോഷയാത്ര, ശാസ്ത്രീയ നൃത്തം, ഒപ്പന, തിരുവാതിരക്കളി, കിഡ‍്സ് ഫാഷൻ ഷോ തുടങ്ങിയ പരിപാടികൾ അരങ്ങേറി. ഒാണസദ്യയുമുണ്ടായിരുന്നു. വടംവലി മത്സരത്തിൽ കാസിനോ ടീമിനെ പരാജയപ്പെടുത്തി ജംഖാന ടീം ജേതാക്കളായി. വിജയികൾക്ക് മുഹമ്മദ് മുഹ്സിൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രസിഡൻ്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. അഡ്വ.വൈ.എ.റഹീം, ഹണി ഭാസ്കരൻ, എം.സി.എ.നാസർ, സെക്രട്ടറി കെ.എം.യു.ബാബു, അഷ്കർ, പ്രോഗ്രാം ഡയറക്ടർ നവാസ്, കൺവീനർ ഷഫീഖ്, ഫസൽ ആബിദ്, ഹാരിസ് ബസ്റ്റേൺ, ഹനീഫാ അൻസാർ, മൻസൂർ എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.