Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജ്മാനിൽ മെഡൽ ജേതാവിന് സ്വീകരണം, ഓണാഘോഷം, പൂർവവിദ്യാർഥി സംഗമം

അജ്മാൻ∙ ഇറ്റലിയിൽ കഴിഞ്ഞ ദിവസം സമാപിച്ച ലോക റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു വേണ്ടി വെളളി മെഡൽ നേടിയ പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി അഭിജിത് അമൽരാജിന് ആദ്യ വരവേൽപ്പുമായി യുഎഇയിലെ നേതാജി അലമ്നൈ ചാപ്റ്ററും മല്ലശേരി എൻആർഐ ഫോറവും. ലോക റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ആദ്യ മലയാളിയുമാണ് അഭിജിത്.

മല്ലശേരി എൻആർഐ ഫോറവും നേതാജി അലമ്നൈ യുഎഇ ചാപ്റ്ററും ചേർന്നു സംഘടിപ്പിക്കുന്ന ഓണാഘോഷത്തിലാണ് സ്വീകരണം നൽകുന്നത്. സമ്മേളനം നാളെ രാവിലെ എട്ടരയ്ക്ക് അജ്മാൻ ക്രൗൺ പാലസ് ഹോട്ടലിൽ അത്തപ്പൂക്കളമൽസരത്തോടെ ആരംഭിക്കും. ഒ‍ൻപതു മുതൽ കലാപരിപാടികൾ. 11.30ന് സ്വീകരണ സമ്മേളനത്തിൽ മുഖ്യാതിഥി അടൂർ പ്രകാശ് എംഎൽഎ അഭിജിത് അമൽരാജിന് പുരസ്കാരം നൽകും.

സ്കൂളിലെ മുൻ അധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ വി.ശശികുമാർ, പിടിഎ പ്രസിഡന്റും പ്രമാടം ഗ്രാമപഞ്ചായത്ത് അംഗവുമായ പ്രകാശ് കുമാർ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ബി.രവീന്ദ്രൻ പിള്ള, രാജേഷ്. ജി.ആക്ളേത്ത് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പിന്നണി ഗായകൻ അനു വി. കടമ്മനിട്ട നയിക്കുന്ന ഗാനസദസും ഓണസദ്യയും.

പത്തനംതിട്ട ജില്ലയിലെ പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിൽ നിന്നുള്ള പ്രവാസികളെ പ്രതിനിധീകരിക്കുന്ന മല്ലശേരി എൻആർഐ ഫോറത്തിന്റെ 14–ാം വാർഷിക സമ്മേളവും നേതാജി ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥികളുടെ ആദ്യത്തെ ആഗോള സമ്മേളനവുമാണിതെന്ന് ജനറൽ കൺവീന‍ർ ജിജി ടി.ജേക്കബ്, കൺവീനർമാരായ സണ്ണി മാവിനാൽ, ഗോപകുമാർ നായർ, എൻആർഐ ഫോറം ജനറൽ സെക്രട്ടറി സുകു നൈനാൻ എന്നിവർ പറഞ്ഞു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.