Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗളൂരുവില്‍ സ്‌റ്റോറീസ് ഔട്‌ലെറ്റ് പ്രവര്‍ത്തനമാരംഭി​ച്ചു​

stories സ്‌റ്റോറീസ് സ്ഥാപകന്‍ സഹീര്‍ കെ.പി, എം.ഡി ഹാരിസ് കെ.പി, അബ്ദുന്നസീര്‍ എന്നിവര്‍ പുതിയ ഔട്‌ലെറ്റ് പ്രവര്‍ത്തനാരംഭത്തെ കുറിച്ച് വിശദീകരിക്കുന്നു

ബംഗളൂരു​​∙ ലോകോത്തരമായ ഗൃഹാലങ്കാര വസ്തുക്കളും ഫര്‍ണിച്ചറുകളും ഇന്ത്യയിലെ  ഉപയോക്താക്കളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദു​ബായ്​കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ബ്രോണെറ്റ് ഗ്രൂപ്പിന്റെ സ്‌റ്റോറീസ് ഔട്‌ലെറ്റ്  ബംഗളൂരു 100 ഫീറ്റ് റോഡിലെ ഇന്ദിരാ നഗറില്‍ ​തുറന്നു. ഇന്ത്യയിലെ ഈ രംഗത്തെ ഏറ്റവും വലിയ കള​ക്ഷനുകളുടെ ശേഖരവുമായാണ് സ്‌റ്റോറീസ് ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുക. 19 രാജ്യങ്ങളില്‍ നിന്നുള്ള 100ല്‍ പരം ഡിസൈനര്‍മാര്‍ രൂപകല്‍പന ചെയ്ത രാജ്യാന്തര നിലവാരത്തിലുള്ള കമനീയ വസ്തുകളുടെയും ഫര്‍ണിച്ചറുകളുടെയും ഏറ്റവും വിപുലമായ ശേഖരമാണ് സ്‌റ്റോറീസ് ഒരുക്കിയിരിക്കുന്നത്. 

ഗുണമേന്മയുള്ള ഗൃഹോപകരണങ്ങളും മറ്റും ഏറ്റവും മികവോടെ എല്ലാ തരത്തിലുമുള്ള ഉപയോക്താക്കളിലേക്ക് സ്‌റ്റോറീസ് എത്തിക്കും. ഒട്ടുമിക്ക രാജ്യങ്ങളുടെയും തനത് ഗൃഹാലങ്കാര വസ്തുക്കളും ഗൃഹോപകരണങ്ങളും ഒരേസമയം ഇവിടെ ലഭ്യമായിരിക്കും. വിവിധ രാജ്യങ്ങളിലെ സംസ്‌കാരങ്ങള്‍ അടയാളപ്പെടുത്തുന്ന വ്യത്യസ്ത ഫര്‍ണിച്ചറുകള്‍, അലങ്കാര വസ്തുകള്‍, അലങ്കരിച്ച ലൈറ്റിംഗ് ഉപകരണങ്ങള്‍, വ്യത്യസ്ത കാര്‍പെറ്റുകള്‍, കര്‍ട്ടനുകള്‍, റൂമുകള്‍ക്ക് അനുയോജ്യമായ വിവിധ അലങ്കാര കാഴ്ചകള്‍ എന്നിവയെല്ലാം തരംതിരിച്ച് ഒരു കുടക്കീഴില്‍ അണിയിച്ചൊരുക്കിയാണ് സ്‌റ്റോറീസ് ബംഗളൂരുവില്‍ തുടങ്ങുന്നതെന്ന് സ്‌റ്റോറീസ് സ്ഥാപകന്‍ സഹീര്‍ കെ.പി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

പ്രസ്റ്റീജ് ഗ്രൂപ് എം.ഡി റിഷ്‌വാന്‍ റസാഖാണ് സ്‌റ്റോറീസിന് സമാരംഭം കുറിക്കുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് മൂന്ന് സഹോദരങ്ങളുടെ കൂട്ടായ്മയില്‍ പിറവിയെടുത്തതാണ് ബ്രോനെറ്റ് ഗ്രൂപ്. ആദ്യം കേരളത്തിലും പിന്നീട് പശ്ചിമേഷ്യയിലും ഹോങ്കോങ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ശക്തമായ ബിസിനസ് മേഖല ഇവര്‍ കെട്ടിപ്പടുത്തു. ഇന്ന് 110 മില്യന്‍ ഡോളര്‍ വിറ്റുവരവുള്ള ബിസിനസ് ഗ്രൂപ്പായി ബ്രോനെറ്റ് വളര്‍ന്നു കഴിഞ്ഞു. വിവര സാങ്കേതിക-ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളില്‍ അറിയപ്പെടുന്ന ബിസിനസ് ശൃംഖലയായി ഈ പ്രസ്ഥാനം ചുരുങ്ങിയ കാലം കൊണ്ട് വളര്‍ന്ന് പന്തലിച്ചു. 

ഒരു ലക്ഷം ചതുരശ്ര അടിയില്‍ സ്‌റ്റോറീസിന്റെ ഔട്‌ലൈറ്റ് കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തുതന്നെ കൊച്ചിയിലും തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവര്‍ത്തനമാരംഭിക്കും. 2020 ആകുന്നതോടെ 20 ഔട്‌ലൈറ്റുകള്‍ തുറക്കാനാണ് പദ്ധതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അവിടെയുള്ള നൂതന സൗകര്യങ്ങളും വൈദഗ്ധ്യവും എന്തുകൊണ്ട് നമ്മുടെ വിപണിയിലും എത്തിച്ചു കൂടായെന്ന ചിന്തയില്‍ നിന്നാണ് സ്‌റ്റോറീസ് എന്ന ബിസിനസ് ശൃംഖല രൂപം കൊണ്ടതെന്ന് എംഡി ഹാരിസ് കെ പി പറഞ്ഞു. എം.ഡി അബ്ദുന്നസീറും ചടങ്ങില്‍ സന്നിഹിതനായി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.