Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലസ്തീൻകാരെ ഭീകരരായി മുദ്രകുത്തുന്ന പാഠപുസ്തകത്തിന് യുഎഇയിൽ വിലക്ക്

book

അബുദാബി​∙ പിറന്ന മണ്ണില്‍ നിലനില്‍പ്പിനായി പോരാടുന്ന പലസ്തീന്‍ വംശജരെ ഭീകരരായി മുദ്രകുത്തുന്ന പാഠപുസ്തകത്തിനു വിലക്ക്. ഇന്റർനാഷനല്‍ സ്‌കൂള്‍ ഓഫ് ശുവൈഫാത്തിലെ ചരിത്രപാഠപുസ്തകത്തിലാണു വിദ്യാഭ്യാസ മന്ത്രാലയം ഒരു ജനതയെ ഭീകരരാക്കുന്ന പരാമര്‍ശം കണ്ടെത്തിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍േറയോ കൗണ്‍സിലിൻ്റെയോ  അനുമതി കൂടാതെയാണു പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതെന്ന്  അധികൃതര്‍ അറിയിച്ചു. 

ഒന്‍പതാം ക്ലാസിലെ ചരിത്ര  പുസ്തകത്തിലെ പരാമര്‍ശം സംബന്ധിച്ചു രക്ഷിതാക്കളില്‍ നിന്ന് പരാതി എത്തിയതോടെ വിദ്യാഭ്യാസ മന്ത്രാലയം പരിശോധനാ ഉദ്യോഗസ്ഥരെ നിമയിച്ചു നിജസ്ഥിതി ഉറപ്പുവരുത്തി. യുഎഇയുടെ മതപരവും ദേശീവുമായ കാഴ്ചപാടുകള്‍ക്കു വിരുദ്ധമാണു ഇത്തരം പരാമര്‍ശങ്ങളെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ നിരീക്ഷണ വകുപ്പ് അസി. അണ്ടര്‍ സെക്രട്ടറി ഷെയ്ഖ ഖുലൂദ് അല്‍ഖാസിമി അറിയിച്ചു. 

പലസ്തീന്‍ പൗരന്‍മാരെ ഭീകരരായി മുദ്രകുത്തുന്ന പരാമര്‍ശം പുസ്തകത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാ ശുവൈഫാത്ത് സ്‌കൂളുകള്‍ക്കും പുസ്തകം പഠിപ്പിക്കുന്നതു നിർത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പുസ്തകം പാഠൃപദ്ധതിയുടെ ഭാഗമാക്കുന്നതിനു മന്ത്രാലയത്തില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് ഷെയ്ഖ പറഞ്ഞു.

നിയമവിരുദ്ധമായി പാഠൃപദ്ധതികളില്‍ ഇത്തരം പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതു  സ്‌കൂള്‍ മാനേജ്‌മെൻ്റാണ്. അപാകാതകള്‍ കണ്ടെത്തിയ പുസ്തകം പിന്‍വലിച്ചശേഷം നിയമലംഘനത്തിനു  സ്‌കൂളിനു പിഴചുമത്താനാണു വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും അബുദാബി വിദ്യാഭ്യാസ കൗണ്‍സിലിൻ്റെയും നീക്കം. 

രാജൃത്തിന്റെ നിയമം പാലിച്ചാണു സ്വകാരൃ സ്‌കൂളുകള്‍ സിലബസുകള്‍ രൂപപ്പെടുത്തിയതെന്ന് പരിശോധിക്കാന്‍ വിദ്ഗ്ധസമിതിയെ നിയമിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങളില്‍ നിയമവിരുദ്ധവും ചരിത്രവിരുദ്ധവുമായ  വസ്തുതകള്‍ കണ്ടെത്തിയാല്‍ സ്‌കൂളുകള്‍ക്കു അരലക്ഷം ദിര്‍ഹം പിഴചുമത്തും. വിദൃാഭൃാസ മന്ത്രാലയത്തില്‍ സമര്‍പ്പിക്കാത്ത പുസ്തകങ്ങള്‍ പാഠൃപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഷെയ്ഖ അല്‍ഖാസിമി വൃക്തമാക്കി.

സ്വകാരൃ സ്‌കൂളുകള്‍ പഠിപ്പിക്കുന്ന പുസ്തകങ്ങളില്‍ അപാകതകള്‍ കണ്ടെത്തിയതിനാല്‍  പിന്‍വലിക്കേണ്ടി വല്ലിട്ടുണ്ടെന്ന് അബുദാബി വിദൃാഭൃാസ കൗണ്‍സില്‍ സ്വകാരൃസ്‌കൂള്‍ വകുപ്പ് ഡയറക്ടര്‍ ഹമദ് അല്‍ദാഹിരി വെളിപ്പെടുത്തി. ഇതിനായി കൗണ്‍സിലിനു കീഴില്‍ പുസ്തക പരിശോധന സമിതിയുണ്ട്. സ്‌കൂളുകളുടെ പാഠഭാഗങ്ങള്‍ പരിശോധിക്കുന്ന നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ മാത്രമല്ല, സ്‌കൂള്‍ ലൈബ്രറി പുസ്തകങ്ങളും പരിശോധനാ വിധേയമാക്കാറുണ്ടെന്ന് ദുബായ് ഐഎച്ച്ഡിഎ സിസ്‌റ്റം ആൻഡ് ലൈസന്‍സ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അഹ്മദ് ദര്‍വീശ് പറഞ്ഞു. 

പുസ്തകം ഞങ്ങളുടേതല്ല- ശുവൈഫാത്ത് സ്‌കൂള്‍'ടെക്‌നോളജി, സ്വതാനത്രൃം, യുദ്ധം' എന്നവ പഠിപ്പിക്കുന്ന ഭാഗത്താണു ഒന്‍പതാം ക്ലാസിലെ ചരിത്രപുസ്തകത്തില്‍ വിവാദ പരമാര്‍ശങ്ങളുണ്ടായതെന്ന് ശുവൈഫാത്ത് സ്‌കൂള്‍ ഡയറക്ടര്‍ ഹിഷാം ഹസന്‍ പറഞ്ഞു. ഈ പുസ്തകം  ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശയില്‍ അച്ചടിച്ചതാണ്. സ്‌കൂളിലെ അധൃാപകരുടേയോ സ്‌കൂളിൻ്റെയോ ആശയങ്ങളല്ല പുസ്തകത്തിലുള്ളതെന്നാണു മാനേജ്‌മെന്റ് വിശദീകരണം.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.