Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളിയുടെ കാറിന്റെ ചില്ലു പൊട്ടിച്ച് 35 ലക്ഷം കവർന്നു

car-glass-broken1 പണം മോഷണം നടന്ന കാറിൽ പൊലീസ് പരിശോധന നടത്തുന്നു

ദുബായ്∙മലയാളിയുടെ കാറിന്റെ ചില്ലു തകർത്ത് 1,92,000 ദിർഹം(35 ലക്ഷത്തോളം രൂപ) കവർന്നു. ജുമൈറ ലേയ്ക് ടവറിനടുത്ത് ഇന്ന്(തിങ്കൾ) ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അജ്മാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോഴിക്കോട് സ്വദേശി മോഹൻദാസിന്റേതാണ് ലംബർഗ് വേൾഡ് ബില്‍ഡിങ് മെറ്റീരിയൽ കമ്പനിയിൽ മെസ്സഞ്ചറായ കാഞ്ഞങ്ങാട് സ്വദേശി അറഫാത്ത് ചിത്താരിയുടെ കാറിൽ നിന്നാണ് പണം കവർന്നത്.

car-glass-broken4

ഇന്നലെ ഉച്ചയ്ക്ക് 12.45ന് അജ്മാനിലെ ഒരു ബാങ്കിലെ കമ്പനി അക്കൗണ്ടിൽ നിന്ന് രണ്ടര ലക്ഷം ദിർഹം പിൻവലിച്ച ശേഷം 59,900 ദിർഹം(11 ലക്ഷത്തോളം രൂപ) മറ്റൊരു അക്കൗണ്ടിൽ ഡിപോസിറ്റ് ചെയ്തു. ബാക്കി പണമടങ്ങിയ ബാഗ് കാറിൽ വച്ചു ദുബായ് ജുമൈറ ലേയ്ക്ക് ടവറിനടുത്തെ ഒരു ഹോട്ടലിനരികിൽ പാർക്ക് ചെയ്ത ശേഷം ഒരു സ്ഥാപനത്തിൽ നിന്നു കമ്പനിയുടെ ചെക്ക് വാങ്ങിച്ച് 10 മിനിറ്റിനകം തിരിച്ചെത്തിയപ്പോൾ ഡ്രൈവറുടെ വശത്തെ ചില്ല് പൊട്ടിച്ച് പണം അപഹരിച്ചതായി കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് ഉടൻ സ്ഥലത്തെത്തിയ പൊലീസും ഫോറൻസിക് വിഭാഗവും തെളിവുകൾ ശേഖരിച്ചു അന്വേഷണമാരംഭിച്ചു. ബാങ്കിൽ നിന്നു പിന്തുടർന്നുവന്ന സംഘമായിരിക്കും പണം കവര്‍ച്ച ചെയ്തതെന്ന് സംശയിക്കുന്നു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.