Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 ഡി സാങ്കേതികവിദ്യ ദുബായ് മെട്രോയിലേക്ക്

ദുബായ് ∙ എമിറേറ്റിൽ വിവിധ മേഖലകളിൽ നടപ്പാക്കിവരുന്ന 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ദുബായ് മെട്രോയിലേക്കും. ഇതിനുള്ള നടപടികൾ ഊർജിതമാക്കിയ ആർടിഎ, പദ്ധതിയുടെ സമഗ്ര രൂപരേഖ തയാറാക്കി.

ടിക്കറ്റ് വെൻഡിങ് മെഷീനുകൾ (ടിവിഎം), ടിക്കറ്റ് ഗേറ്റുകൾ എന്നിവയിലും അനുബന്ധ മേഖലകളിലും നടപ്പാക്കാനാണു തീരുമാനം. പൊതുജനങ്ങളുടെ സൗകര്യം, സേവനങ്ങളിലെ വ്യക്‌തത എന്നിവയ്‌ക്കു പുറമെ, ചെലവു കുറയ്‌ക്കാനും ഇതു സഹായകമാകുമെന്നാണ് ആർടിഎയുടെ പ്രതീക്ഷയെന്ന് റയിൽ ഏജൻസി അബ്‌ദു മൊഹ്‌സിൻ ഇബ്രാഹിം യൂനസ് പറഞ്ഞു. പദ്ധതി രൂപരേഖകളും മറ്റും തയാറാക്കുമ്പോൾ 3ഡി സാങ്കേതിക വിദ്യ കൂടുതൽ വ്യക്‌തത ഉറപ്പാക്കും. ഈ സംവിധാനം വ്യാപിപ്പിച്ചാൽ നിലവിലുള്ള അനാവശ്യ ചെലവുകൾ ഒഴിവാക്കാനാകും.

ചിത്രങ്ങൾക്കു കൂടുതൽ മികവും സ്വാഭാവികതയുമേകുന്ന ത്രിമാന അച്ചടിയുടെ രാജ്യാന്തര കേന്ദ്രമാകാൻ ദുബായ് ഒരുങ്ങുകയാണ്. 2030 ആകുമ്പോഴേക്കും ത്രീഡി പ്രിന്റിങ്‌ ടെക്‌നോളജി രംഗത്ത് വൻമുന്നേറ്റം നടത്താനാകുമെന്നും വിദഗ്‌ധർ പ്രതീക്ഷിക്കുന്നു. നിർമാണം, എണ്ണ–വാതകം, അടിസ്‌ഥാന സൗകര്യം, ലോജിസ്‌റ്റിക്‌സ്, മെഡിക്കൽ തുടങ്ങിയ മേഖലകൾക്ക് ഈ സാങ്കേതികവിദ്യ ഏറെ സഹായകമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.