Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാത്മജിയുടെ ഓർമ പുതുക്കി അഹിംസാ ദിന സമ്മേളനം

gandi അബുദാബി മലയാളി സമാജത്തിൽ രാജ്യാന്തര അഹിംസാ ദിന സമ്മേളനം ഇന്ത്യൻ സ്‌ഥാനപതി കാര്യാലയം സെക്കന്റ് സെക്രട്ടറി കപിൽരാജ് ഉദ്‌ഘാടനം ചെയ്യുന്നു.

അബുദാബി ∙ ഗാന്ധിജി ഇന്ത്യക്കാരുടെ മാത്രം നേതാവല്ലെന്നും ലോകം പ്രതീക്ഷയോടെ കാണുന്ന തത്വശാസ്‌ത്രമാണ് ഗാന്ധിസമെന്നും ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കപിൽരാജ് പറഞ്ഞു. അബുദാബി മലയാളി സമാജത്തിന്റെയും ഗാന്ധി സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജ്യാന്തര അഹിംസാ ദിന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമാജം പ്രസിഡന്റ് ബി.യേശുശീലൻ അധ്യക്ഷത വഹിച്ചു. ശാന്തി പ്രമോദ് അനുസ്‌മരണ പ്രഭാഷണം നടത്തി. ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി.ടി.വി.ദാമോദരൻ, സമാജം വൈസ് പ്രസിഡന്റ് പി.ടി.റഫീക്ക്, ഗാന്ധി സാഹിത്യവേദി ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് എന്നിവർ പ്രസംഗിച്ചു. രാധാകൃഷ്‌ണൻ പോത്തെറ, വീണ രാധാകൃഷ്‌ണൻ, സുരേഷ് പയ്യന്നുർ, കാർത്തിക്, രഞ്‌ജിത് പൊതുവാൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

ഗാന്ധി ജയന്തിയോടനുബന്ധിച്ചു സംഘടിപ്പിച്ച ദേശഭക്‌തി ഗാനാലാപന മത്സരത്തിൽ പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ മത്സത്തിൽ അനാമിക സജീവ്, ഗായത്രി ഗോപകുമാർ, അനാമിക അജയ്, നന്ദന ശാലിനി, വേദ പള്ളിപ്പുറത്ത് എന്നിവരുടെ ടീം ഒന്നാം സ്‌ഥാനവും, നിവിൻ പ്രശാന്ത്, ബൗദ്ധിക് ധനപാൽ ഷെട്ടി, ശ്രീരാം ഗണേഷ്, ആദിത്യൻ, ശ്രീരാഗ് ജയഗോപാൽ എന്നിവരു ടീം രണ്ടാം സ്‌ഥാനവും നേടി. പതിനെട്ട് വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ജിനാ അജയഘോഷ്, ബാബു പ്രസാദ്, ഷീബ രാജേഷ്, സജിത്ത് കുമാർ എന്നിവരുടെ ടീം ഒന്നാം സ്‌ഥാനവും, സന്ധ്യ ഷാജു, മഞ്‌ജു സുധീർ, രാജേഷ് നാരായണൻ, സുബ്രഹ്‌മണ്യൻ, ഷംസുദ്ദീൻ എന്നിവരുടെ ടീം രണ്ടാം സ്‌ഥാനവും നേടി. വിജയികൾക്ക് കപിൽരാജ് സമ്മാനം നൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.