Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽഐൻ സെന്റ് ജോർജ് സിംഹാസന കത്തീഡ്രലിൽ കൊയ്ത്തുത്സവം

alain-koyth അൽഐൻ സെന്റ് ജോർജ് യാക്കോബായ സിംഹാസന കത്തീഡ്രലിലെ കൊയ്‌ത്തുത്സവ ലോഗോ പ്രകാശനം വികാരി ഫാ. മാത്യു ഫിലിപ്പ് നിർവഹിക്കുന്നു.

അബുദാബി ∙ അൽഐൻ സെന്റ് ജോർജ് യാക്കോബായ സിംഹാസന കത്തീഡ്രലിൽ അടുത്തമാസം 11നു കൊയ്‌ത്തുത്സവം നടക്കും. കൊയ്‌ത്തുത്സവ ലോഗോ പ്രകാശനം ഉമ്മൻ വർഗീസിനും കൂപ്പൺ വിതരണോദ്ഘാടനം ജോസഫ് വർഗീസിനും നൽകി വികാരി ഫാ. മാത്യു ഫിലിപ്പ് നിർവഹിച്ചു.

ജനറൽ കൺവീനർ ജോയ് തണങ്ങാടൻ, ഇടവക സെക്രട്ടറി സജി ഉതുപ്പ്, ട്രസ്‌റ്റി സജി ഫിലിപ്പ്, ഫിനാൻസ് കൺവീനർ ജേക്കബ് വി.തോമസ് എന്നിവർ പങ്കെടുത്തു. ഗായകൻ ബിജു നാരായണന്റെ നേതൃത്വത്തിൽ ഗാനമേള, നടി ലക്ഷ്‌മിപ്രിയയുടെ നൃത്തം, സുമേഷ് ചന്ദ്രന്റെ കോമഡി ഷോ എന്നിവയും ഉണ്ടായിരിക്കും. ഭക്ഷ്യസ്‌റ്റാളുകളും കുട്ടികൾക്കു പ്രത്യേക വിനോദപരിപാടികളുമുണ്ടായിരിക്കും. കൊയ്‌ത്തുത്സവത്തിൽ ശേഖരിക്കുന്ന പണം സാധുജന ക്ഷേമത്തിനായി വിനിയോഗിക്കുമെന്നും സംഘാടകർ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.