Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസ്റ്റർ ക്രോണിക് കെയർ അറ്റ് ഹോം ‌പദ്ധതിക്ക് തുടക്കം

aster ആസ്റ്റർ ക്രോണിക് കെയർ അറ്റ് ഹോം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ആസ്റ്റർ ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ അലീഷ മൂപ്പൻ, ദുബായ് ഹെൽത്ത് അതോറിറ്റി ആരോഗ്യഡയറക്ടർ ഡോ. ലൈല അൽ മർസൂഖി എന്നിവർ.

ദുബായ് ∙ പ്രമേഹവും രക്തസമ്മർദവും വീട്ടിലിരുന്ന് നിയന്ത്രിക്കാൻ സഹായിക്കുന്ന ആസ്റ്റർ ക്രോണിക് കെയർ അറ്റ് ഹോം എന്ന പദ്ധതിക്ക് ആസ്റ്റർ ഡിഎം കെയർ തുടക്കമിട്ടു. ദുബായ് ഹെൽത്ത് അതോറിറ്റി ആരോഗ്യ ഡയറക്ടർ ഡോ. ലൈല അൽ മർസൂഖി ഉദ്ഘാടനം ചെയ്തു. രക്തസമ്മർദവും പ്രമേഹവും നിരീക്ഷിക്കുന്ന സ്മാർട് ഉപകരണങ്ങളിലെ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെട്ട ഡോക്ടർമാർക്കും ആരോഗ്യ ജീവനക്കാർക്കും യഥാസമയം ലഭ്യമാക്കുന്ന പദ്ധതിയാണിത്. രോഗത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഡോക്ടർ രോഗിയെ വിളിച്ചറിയിക്കും.

നിരന്തര കണക്ടിവിറ്റി, വിപുലമായ സ്മാർട് സാങ്കേതിക വിദ്യ, റിമോർട്ട് ക്രോണിക് കെയർ മാനേജ്മെന്റ് എന്നിവ സമന്വയിപ്പിച്ചാണു പദ്ധതി പ്രാവർത്തികമാക്കുന്നത്. രോഗിക്ക് 24 മണിക്കൂറും ശാരീരിക നില നിരീക്ഷിക്കാവുന്ന അതിനൂതന സാങ്കേതിക വിദ്യയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപകരണം അടക്കം ഒരു വർഷത്തേക്കുള്ള നിരന്തര നിരീക്ഷണ പാക്കേജ് നിരക്ക് 999 ദിർഹം. രണ്ടാം വർഷം 299 ദിർഹം മതി. തിരക്കുപിടിച്ച ഇക്കാലത്ത് വ്യക്തിഗത ആരോഗ്യസേവനം കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ആസ്റ്റർ ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ അലീഷ മൂപ്പൻ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.