Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാപ്പുജിയെ സ്മരിച്ച് പ്രവാസി സമൂഹം

bappuji അബുദാബി ഇന്ത്യൻ സ്‌ഥാനപതി കാര്യാലയത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ചു നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുന്നിൽ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനും ചാർജ് ഡി അഫയേഴ്‌സുമായ നീത ഭൂഷൺ പുഷ്‌പാർച്ചന നടത്തുന്നു

അബുദാബി ∙ ഇന്ത്യൻ സ്‌ഥാനപതി കാര്യാലയവും ദുബായ് ഇന്ത്യൻ കോൺസുലേറ്റും ചേർന്നു ഗാന്ധിജയന്തി ആഘോഷിച്ചു. ഡപ്യൂട്ടി ചീഫ് ഓഫ് മിഷനും ചാർജ് ഡി അഫയേഴ്‌സുമായ നീത ഭൂഷൺ ഗാന്ധിജി അനുസ്‌മരണം നടത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌ത പ്രവാസി ഭാരതീയ കേന്ദ്ര പ്രവാസിക്ഷേമം ഉറപ്പാക്കുന്നതിനു സഹായകരമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.

ദീർഘനാളത്തെ പ്രവാസത്തിനുശേഷവും ഇന്ത്യയിൽ വേരുകൾ തിരയുന്നവരെ സഹായിക്കാനാകുന്ന സംവിധാനമായിരിക്കും ഇതെന്നും പറഞ്ഞു. സ്‌കൂൾ വിദ്യാർഥികൾ ഗാന്ധി ഭജനുകൾ ആലപിച്ചു.

ദുബായിൽ കോൺസൽ ജനറൽ അനുരാഗ് ഭൂഷണും ഗാന്ധിജിയെ അനുസ്‌മരിച്ചു. അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്‌പാർച്ചനയും പ്രാർഥനയും നടത്തി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.