Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോളി ജേക്കബിന് അവാർഡ്

jolly-jacob

ദുബായ്∙ അബുദാബി സർവകലാശാല കെമിസ്ട്രി അസോഷ്യേറ്റ് പ്രഫസർ ഡോ. ജോളി ജേക്കബിന് ഏറ്റവും മികച്ച പ്രഫസർക്കുള്ള മിഡിൽ ഈസ്റ്റ് എജ്യുക്കേഷൻ ലീഡർഷിപ് അവാർഡ്. സ്വന്തം മേഖലകളിൽ വിവിധ തലങ്ങളിൽ മികവുപുലർത്തുകയും നേതൃത്വ രംഗത്ത് മികച്ച മാതൃകയാവുകയും ചെയ്തവർക്ക് ഏഷ്യൻ കോൺഫെഡറേഷൻ ഓഫ് ബിസിനസ് ആണു പുരസ്കാരം സമ്മാനിച്ചത്.

ദുബായിൽ നടന്ന വേൾഡ് സസ്റ്റെയ്നബിലിറ്റി കോൺഗ്രസിലായിരുന്നു അവാർഡ് വിതരണം. രാജ്യാന്തര തലത്തിൽ ഉൾപ്പെടെ രസതന്ത്രം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിച്ച ഡോ. ജോളി ജേക്കബ് അബുദാബി സർവകലാശാല മാനേജ്മെന്റ് വിഭാഗം പ്രഫസറായ കോട്ടയം മണർകാട് പൂപ്പാട ഡോ. ജേക്കബ് ചെറിയാന്റെ ഭാര്യയാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.