Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പുറത്താക്കലിന്റെ ഗണിതം’: സംവാദം നടത്തി

book പുറത്താക്കലിന്റെ ഗണിതം സംവാദത്തിൽ നിന്ന്

ദു​ബായ് ∙ പി​.​മണികണ്ഠൻ രചിച്ച ‘പുറത്താക്കലിന്റെ​ ഗണിതം’ എന്ന പഠന ഗ്രന്ഥത്തെക്കുറിച്ചു സംവാദം നടത്തി. അടുത്തമാസം നാലിനു ഷാർജ ​രാജ്യാന്തര പുസ്തകമേളയിൽ കവി കെ.സച്ചിദാനന്ദൻ പുസ്തകം പ്രകാശനം ചെയ്യും. ഇന്ത്യൻ സമൂഹത്തിൽ സാംസ്‌കാരിക മേൽക്കോയ്മയുടെ പിതൃത്വം അവകാശപ്പെട്ടു ഭരണകൂടം ഇന്ത്യൻ ചരിത്രം മുഴുവനായും വർഗീയവൽക്കരിക്കുന്നതായി മണികണ്ഠൻ പറഞ്ഞു.

ഏകീകൃത സിവിൽകോഡ് കൂടി നടപ്പിലാക്കിയാൽ ഇന്ത്യയുടെ സാംസ്‌കാരിക ബഹുത്വം പൂർണമായും നഷ്ടപ്പെട്ടേക്കാം. ചരിത്രത്തിനു നേരെയുള്ള ഈ വർഗീയവൽക്കരണത്തിനെതിരെ സാംസ്‌കാരികമായ പ്രതിരോധം അനിവാര്യമാണെന്ന് പുറത്താക്കലിന്റെ ഗണിതം ​വെളിപ്പെടുത്തുന്നതായി ​മണികണ്ഠൻ ​പറഞ്ഞു​. രണ്ടു തലങ്ങളിലായാണ് ചർച്ച നടന്നത്. ആദ്യത്തേതു ‘സഞ്ചാരവും തർക്ക’വും രണ്ടാമത്തേത് ‘അവലോകനവും തുടർച്ച’യും.

അബ്ദു ശിവപുരം പ്രവാസലോകത്തെ മാധ്യമങ്ങളിലൂടെയും ഭാഷാ ജീവിതത്തിലൂടെയും എന്ന വിഷയം അവതരിപ്പിച്ചു. രശ്മി രവീന്ദ്രൻ ഇന്ത്യൻ ഫെമിനി​സം, ​പ്രിയ ദിലീപ്​ കു​മാർ ഭാരതീയ ചിത്രഭാഷ, രാജേഷ് ചിത്തിര മേൽക്കോയ്മ പ്രത്യയശാസ്ത്രത്തിലൂടെ​യും ബുദ്ധിജീവികളിലൂടെയും എ​ന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. കൃഷ്ണകുമാർ, കെ​.​എൽ​.​ഗോപി​, ഉണ്ണി കുലുക്കല്ലൂർ, വെള്ളിയോടൻ തുടങ്ങിയവർ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.